വീണ്ടും മോദി സ്തുതിയുമായി ശശി തരൂർ: മോദിയുടെ പ്രഭാഷണത്തെ പ്രകീർത്തിച്ച് തരൂരിന്‍റെ എക്സ് പോസ്റ്റ്

Wait 5 sec.

കോൺഗ്രസിനെ വീണ്ടും വട്ടം ചുറ്റിച്ച് മോദി സ്തുതിയുമായി ശശി തരൂർ. നരേന്ദ്ര മോദിയുടെ പ്രസംഗത്തെ എക്സ് പോസ്റ്റിലൂടെയാണ് ശശി തരൂർ പ്രശംസിച്ചത്. കോൺഗ്രസിനെ അടക്കം വിമർശിച്ച ‘ഗോയങ്ക പ്രസംഗ പരമ്പര’യിലെ മോദിയുടെ പ്രഭാഷണത്തെ അഭിനന്ദിച്ചാണ് തരൂർ എക്സിൽ കുറിച്ചത്. ദേശീയതയ്ക്കുള്ള മോദിയുടെ ആഹ്വാനം അഭിനന്ദനാർഹമെന്നും തരൂർ പോസ്റ്റിൽ കുറിച്ചു. തരൂരിനെ വേദിയിലിരുത്തി കൊണ്ട് തന്നെ പ്രധാനമന്ത്രി മോദി കോൺഗ്രസിനെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു.Attended PM @narendramodi’s #RamnathGoenkaLecture at the invitation of @IndianExpress last night. He spoke of India's "constructive impatience" for development and strongly pushed for a post-colonial mindset. The PM emphasized that India is no longer just an 'emerging market'… pic.twitter.com/97HwGgQ67N— Shashi Tharoor (@ShashiTharoor) November 18, 2025 ALSO READ; കോഴിക്കോട് യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി സഖ്യം: സ്ഥിരീകരിച്ച് KPCC അംഗം കെ ടി ജയിംസ്; ശബ്‌ദരേഖ കൈരളി ന്യൂസിന്എതിരാളികൾ എപ്പോ‍ഴും താൻ ‘ഇലക്ഷൻ മോഡിൽ’ ആണെന്ന് കുറ്റപ്പെടുത്തുമെന്നും എന്നാൽ, ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി താൻ ‘ഇമോഷണൽ മോഡിൽ’ ആണെന്നും മോദി പറഞ്ഞിരുന്നു. ഇത് എടുത്തു പറഞ്ഞാണ് തരൂർ പോസ്റ്റ് ഇട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യ പുരോഗതിയെ ത്വരിതപ്പെടുത്തുന്ന സാമ്പത്തിക – സാംസ്കാരിക ആഹ്വാനമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.updating…The post വീണ്ടും മോദി സ്തുതിയുമായി ശശി തരൂർ: മോദിയുടെ പ്രഭാഷണത്തെ പ്രകീർത്തിച്ച് തരൂരിന്‍റെ എക്സ് പോസ്റ്റ് appeared first on Kairali News | Kairali News Live.