സംശയം വേണ്ട, തെക്കൻ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഇടിയും മഴയും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

Wait 5 sec.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ നിർദേശങ്ങൾ പുറത്തുവിട്ടു. ഇത് പ്രകാരം തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം & ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ ഉണ്ടാകുമെന്നാണ് നിർദേശം. ഈ ജില്ലകളിൽ അടുത്ത മൂന്ന്‌ മണിക്കൂറേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ഈ ജില്ലകളിൽ ണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ALSO READ: ശബരിമലയിലെ ഭക്തജനതിരക്ക് നിയന്ത്രണവിധേയമാക്കാനും കൂടുതൽ സൗകര്യങ്ങളൊരുക്കാനുമുള്ള നടപടികൾ സ്വീകരിക്കും: ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർകന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം (Low Pressure) നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നവംബർ 18, 19, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.English summary : IMD Issues short-term weather advisory predicting heavy rain with lightning in parts of southern KeralaThe post സംശയം വേണ്ട, തെക്കൻ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഇടിയും മഴയും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് appeared first on Kairali News | Kairali News Live.