ദുബായില്‍ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

Wait 5 sec.

ദ​മാ​ക്​ പ്രോ​പ്പ​ർ​ട്ടീ​സ്​ ദു​ബാ​യി​ലെ ഏ​ഴാ​മ​ത്തെ മാ​സ്റ്റ​ർ ക​മ്യൂ​ണി​റ്റി​യാ​യ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 ആ​രം​ഭി​ച്ചു ദു​ബാ​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത്​ സ്ഥി​തി​ചെ​യ്യു​ന്ന പ​ദ്ധ​തി മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ൾ, ക്രി​സ്റ്റ​ൽ ല​ഗൂ​ണു​ക​ൾ എ​ന്നി​വ സം​യോ​ജി​പ്പി​ച്ചാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. ഉ​ഷ്ണ​മേ​ഖ​ല പ്ര​ദേ​ശ​ങ്ങ​ളു​​ടെ ഊ​ർ​ജ​വും ദു​ബാ​യു​ടെ അ​ഭി​ലാ​ഷ​വും ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 പ​ക​ർ​ത്തു​മെ​ന്ന്​ പ്രോ​പ്പ​ർ​ട്ടീ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​മീ​റ സ​ജ്​​വാ​നി പ​റ​ഞ്ഞു കൊ​ക്ക​കോ​ള അ​രീ​ന​യി​ൽ ന​ട​ന്ന ലോ​ഞ്ചി​ങ്​ ച​ട​ങ്ങി​ൽ ദ​മാ​ക്​ ഗ്രൂ​പ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഹു​സൈ​ൻ സ​ജ്​​വാ​നി, മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​മീ​റ സ​ജ്​​വാ​നി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ളാ​യ രൺ​ബി ക​പൂ​ർ, ആ​ലി​യ ഭ​ട്ട്​ എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റി​യി​രു​ന്നു. അ​റ​ബ്​ സം​ഗീ​ത​ജ്ഞ​ൻ മാ​ജി​ദ്​ അ​ൽ മൊ​ഹ​ന്തി​യു​ടെ സം​ഗീ​ത നി​ശ​യും പ​രി​പാ​ടി​ക്ക്​ മാ​റ്റു​കൂ​ട്ടി.