ബലമായി ചുംബിക്കാൻ ശ്രമിച്ച മുൻ കാമുകന്‍റെ നാക്ക് യുവതി കടിച്ചെടുത്തു; സംഭവം ഉത്തർപ്രദേശിൽ

Wait 5 sec.

കാൺപുർ: ബലമായി ചുംബിക്കാനും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ച മുൻ കാമുകന്‍റെ നാക്ക് യുവതി കടിച്ചെടുത്തു. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. കാൺപുർ സ്വദേശിയായ ചാംപി എന്നയാളുടെ നാക്കാണ്, ഇയാളുടെ മുൻ കാമുകിയായ യുവതി കടിച്ചെടുത്തത്. നിലവിൽ വിവാഹിതനാണ് 35കാരനായ ചാംപി. യുവതിയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായാണ് ചാംപി ഉപദ്രവിക്കാൻ ശ്രമിച്ചത്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് കേസിന് ആസ്പമായ സംഭവം ഉണ്ടായത്. കുളിക്കാനും തുണി അലക്കാനുമായി വീടിന് സമീപത്തെ കുളത്തിലേക്ക് പോയ യുവതിയെ പിന്തുടർന്നാണ് ചാംപി ഉപദ്രവിച്ചത്. യുവതിയെ കടന്നുപിടിക്കുകയും, ബലമായി ചുംബിക്കാൻ ശ്രമിക്കുകയായിരുമായിുന്നു. ഇതോടെയാണ് ചാംപിയുടെ നാക്ക് യുവതി കടിച്ചെടുത്തത്.Also Read- നെറ്റിയിൽ സിന്ദൂരം ചാർത്തിയശേഷം സുഹൃത്തിന്‍റെ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യപ്രദേശിൽ യുവാവ് അറസ്റ്റിൽവേദനകൊണ്ട് പുളഞ്ഞ ചാംപി ഉച്ചത്തിൽ നിലവിളിക്കുകയും, ഓടിക്കൂടിയ നാട്ടുകാർ ഇദ്ദേഹത്തിന്‍റെ വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. വീട്ടുകാരെത്തി ചാംപിയെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ ചാംപിയ്ക്കെതിരെ കേസെടുത്തതായി കാൺപുർ ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് ത്രിപാഠി പറഞ്ഞു.News Summary- A woman bit off the tongue of her ex-boyfriend, who tried to kiss her and physically assault her forcefully. The incident took place in Kanpur, Uttar Pradesh.The post ബലമായി ചുംബിക്കാൻ ശ്രമിച്ച മുൻ കാമുകന്‍റെ നാക്ക് യുവതി കടിച്ചെടുത്തു; സംഭവം ഉത്തർപ്രദേശിൽ appeared first on Kairali News | Kairali News Live.