തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡ് യു ഡി എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിംഗ് നടത്തി. വൈഷ്ണ സുരേഷും പരാതിക്കാരൻ ധനേഷ് കുമാറും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന ഹിയറിങ്ങിൽ ഹാജരായി. വൈഷ്ണയുടെ ഹർജിയിൽ ഹൈക്കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹിയറിങ് . ഹരജിക്കാരിയുടെയും പരാതിക്കാരൻ്റെയും ഹിയറിങ് വിളിച്ചുചേർക്കാനായിരുന്നു ഹൈക്കോടതി നിർദേശിച്ചത്.ALSO READ: കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം മാറ്റിവെച്ച താത്കാലിക വിസിയുടെ തീരുമാനം ‘ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം’: എകെപിസിടിഎനിയമസഭ – ലോകസഭ വോട്ടർ പട്ടികയും തദ്ദേശ തിരഞ്ഞെടുപ്പിൽ ഉള്ള വോട്ടർ പട്ടികയും തമ്മിൽ ബന്ധമില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വിലയേറിയ സമയമാണ് പാഴാക്കി കളയുന്നതെന്നും കമ്മിഷന് വേറെ ഒരുപാട് ജോലികൾ ഉണ്ടെന്നും ഹിയറിങ്ങിനിടെ ഇലക്ഷൻ കമ്മിഷൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഇറങ്ങിയ സപ്പ്ളിമെന്ററി ലിസ്റ്റിൽ നിന്ന് വൈഷ്ണയുടെയും കുടുംബത്തിന്റെയും പേര് ഇലക്ഷൻ കമ്മീഷൻ ഒഴിവാക്കിയിരുന്നു.The post UDF സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ വോട്ട് നീക്കിയ സംഭവം: നിയമസഭ – ലോകസഭ വോട്ടർപട്ടികയും തദ്ദേശ വോട്ടർ പട്ടികയും തമ്മിൽ ബന്ധമില്ലെന്നും വിലയേറിയ സമയമാണ് പാഴാക്കി കളയുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ appeared first on Kairali News | Kairali News Live.