ഐഎസ്ഐഎസ്സിൽ ചേരാൻ പതിനാറുകാരനെ പ്രേരിപ്പിച്ചു: അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ കേസ്

Wait 5 sec.

പതിനാറുകാരനെ ഐ എസ് ഐ എസ്സിൽ ചേരാൻ പ്രേരിപ്പിച്ച പരാതിയിൽ. കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു എ പി എ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് മതപരിവർത്തനം നടത്തിയിരുന്നു. പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐ എസ് ഐ എസ്സിൽ ചേരാൻ പ്രേരിപ്പിക്കുകയായിരുന്നു. 16 വയസ്സുള്ള ഈ കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യുകെയിൽ ആണ് താമസിക്കുന്നത്. കുട്ടി യുകെയിൽ എത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാട്ടി സ്വാധീക്കാൻ ശ്രമിച്ചതായാണ് പരാതി.Also Read: തിരുവനന്തപുരത്തെ അലന്റെ കൊലപാതകം ആസൂത്രിതമെന്ന് സംശയം: സംഭവവുമായി മോഡൽ സ്കൂളിന് ബന്ധമില്ലെന്ന് പ്രിൻസിപ്പൽദമ്പതികൾ നാട്ടിലെത്തിയപ്പോള്‍ കുട്ടിയെ ആറ്റിങ്ങലിലുള്ള മതപഠനശാലയിൽ ആക്കി. എന്നാൽ കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട മതപഠന ശാല അധികൃതർ അമ്മയുടെ പത്തനംതിട്ടയിലെ കുടുംബവീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പൊലീസിനെ സമീപിച്ച് വിവരങ്ങൾ കൈമാറി. തുടർന്നാണ് പതിനാറുകാരന്റെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഈ കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ എൻഐഎ വിവരശേഖരണവും ആരംഭിച്ചിട്ടുണ്ട്.The post ഐഎസ്ഐഎസ്സിൽ ചേരാൻ പതിനാറുകാരനെ പ്രേരിപ്പിച്ചു: അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ കേസ് appeared first on Kairali News | Kairali News Live.