സംഘപരിവാറിനെതിരെ വിമർശനം: കാലിക്കറ്റ് യൂണിവേഴ്സിസിറ്റി വൈസ് ചാൻസിലർ ജീവനക്കാർക്ക് കാരണം കാണിയ്ക്കൽ നോട്ടീസ്

Wait 5 sec.

സംഘപരിവാറിനെ വിമർശിച്ചതിന് കാലിക്കറ്റ് യൂണിവേഴ്സിസിറ്റി വൈസ് ചാൻസിലർ ജീവനക്കാർക്ക് കാരണം കാണിയ്ക്കൽ നോട്ടീസ് നൽകി. ഒന്നര വർഷം മുമ്പ് കോഴിക്കോട് എൻഐടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ വാർഷിക സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിന്റെ പേരിലാണ് മെമ്മോ നൽകിയത്. സംഭവത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു.Also read: എല്ലാവർക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്തും ; എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തുഎൻ ഐ റ്റി ക്യാമ്പസിലെ രാത്രി നിയന്ത്രണത്തിനെതിരേ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ വൻ പിഴച്ചുമത്തിയിരുന്നു. അഞ്ചു വിദ്യാർഥികൾക്ക് 3.3 ലക്ഷം രൂപയാണ് പിഴ ഇട്ടത്. ഗാന്ധിഗാധകൻ ഗോഡ്സേയെ മഹത്വവൽക്കരിച്ച് അധ്യാപിക ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. അയോദ്ധ്യാണപ്രതിഷ്ഠാദിനത്തിൽ പ്രതിഷേധിച്ചതിന് വിദ്യാർഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഈ സാഹചര്യത്തിൽ ആയിരുന്നു 2024 മാർച്ച് നടന്ന എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത് ഇതാണ് കോൺഗ്രസ് നോമിനേറ്റഡ് താൽക്കാലിക വൈസ് ചാൻസിലർ ഡോക്ടർ പി രവീന്ദ്രൻ പൊള്ളിയത്.ജീവനക്കാർക്ക് ഷോക്കോസ് നോട്ടീസ് നൽകിയിരിക്കുകയാണ് വൈസ് ചാൻസിലർ. സംഭവത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എം പി ജംഷീറിനാണ് മെമ്മോ നൽകിയത്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ മുൻപ്രസിഡന്റ് ആണ് ഡോക്ടർ പീ രവീന്ദ്രൻ.The post സംഘപരിവാറിനെതിരെ വിമർശനം: കാലിക്കറ്റ് യൂണിവേഴ്സിസിറ്റി വൈസ് ചാൻസിലർ ജീവനക്കാർക്ക് കാരണം കാണിയ്ക്കൽ നോട്ടീസ് appeared first on Kairali News | Kairali News Live.