ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 മിനി ലേലം അടുത്ത മാസം 16 ന് അബുദാബിയിൽ നടക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായി കളിക്കാരെ നിലനിർത്താനും, മറ്റു ടീമുകൾക്ക് വിൽക്കാനുമുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അതിനിടെ ടീമുകൾ കൈമാറിയ കളിക്കാരുടെ പട്ടിക പുറത്തുവന്നു. അതിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ടീം മാറിയത് മലയാളിതാരം സഞ്ജു സാംസണാണ്. 18 കോടി രൂപയ്ക്കാണ് സഞ്ജു രാജസ്ഥാനിൽനിന്ന് കൈമാറ്റക്കരാറിലൂടെ ചെന്നൈയിലെത്തിയത്. പകരം ചെന്നൈയിൽനിന്ന് രാജസ്ഥാനിലേക്ക് പോയ രവീന്ദ്ര ജഡേജയ്ക്ക് 14 കോടി രൂപയാണ് ലഭിക്കുന്നത്. അടുത്തവർഷം മാർച്ച് 15 മുതൽ മെയ് 31 വരെ ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്.മിനി ലേലം ഡിസംബറിൽ നടക്കാനിരിക്കെയാണ് ഫ്രാഞ്ചൈസികൾക്ക് കളിക്കാരെ നിലനിർത്താനും, കൈമാറാനും ഐപിഎൽ ഭരണസമിതി സമയപരിധി മുന്നോട്ടുവെച്ചത്. പുതിയ സീസണിലേക്ക് കരുത്തുറ്റ ടീമിനെ ഒരുക്കുന്നതിനുള്ള അവസരമായാണ് ടീമുകൾ ഇതിനെ കണ്ടത്. പ്രധാനമായും പണ ഇടപാടിലൂടെയും, കളിക്കാരെ പരസ്പരം വെച്ചുമാറിയുമാണ്(സ്വാപ് ഡീൽ) സമയപരിധിക്കുള്ളിൽ താരക്കൈമാറ്റങ്ങൾ നടന്നത്.Also Read- സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടത് എന്തുകൊണ്ട് ? രാജസ്ഥാൻ റോയൽസ് ഉടമയുടെ വെളിപ്പെടുത്തൽ ഇങ്ങനെഇതുവരെ, ട്രേഡ് വിൻഡോയിലെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തിയ ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ് (എംഐ). ഓൾ-കാഷ് ഡീലുകളിൽ ലഖ്നൗ സൂപ്പർ ജയന്റ്സിൽ (എൽഎസ്ജി) നിന്ന് ഷാർദുൽ താക്കൂറിനെയും ഗുജറാത്ത് ടൈറ്റൻസിൽ (ജിടി) നിന്ന് ഷെർഫെയ്ൻ റൂഥർഫോർഡിനെയും അവർ സ്വന്തമാക്കി. കൂടാതെ, അർജുൻ ടെണ്ടുൽക്കറെ മുംബൈയിൽ നിന്ന് എൽഎസ്ജിയിലേക്ക് അദ്ദേഹത്തിന്റെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് കൈമാറി.ഫ്രാഞ്ചൈസികൾ കൈമാറിയ കളിക്കാരുടെ ഫുൾ ലിസ്റ്റ്The post സഞ്ജുവും ജഡേജയും വിലപിടിപ്പുള്ളവർ; ഐപിഎൽ മിനിലേലത്തിന് മുമ്പ് ടീമുകൾ കൈമാറിയ കളിക്കാർ ആരൊക്കെ? appeared first on Kairali News | Kairali News Live.