കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തമ്മിലടി; ശബരിനാഥനും മൺവിള രാധാകൃഷ്ണനും ഏറ്റുമുട്ടി

Wait 5 sec.

കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. മുൻ കെപിസിസി വൈസ് പ്രസിഡന്റായ മൺവിള രാധാകൃഷ്ണനും ശബരിനാഥനും തമ്മിലാണ് തർക്കമുണ്ടായത്. ഇരുവരും തമ്മിലുള്ള വാക്കേറ്റം കൈയ്യാംങ്കളിയില്‍ എത്തിയതായും സൂചനയുണ്ട്. യോഗത്തിൽ നേതാക്കൾ പരസ്പരം വെല്ലുവിളിച്ചതായും വിവരങ്ങളുണ്ട്.സ്ഥാനാർഥികളെ നിർണയിക്കാനായി കോൺഗ്രസ് ജില്ലാ കോർ കമ്മിറ്റി യോഗത്തിലാണ് കവടിയാറിലെ യുഡിഎഫ് സ്ഥാനാർത്ഥി ശബരിനാഥനും മുൻ കെപിസിസി വൈസ് പ്രസിഡണ്ട് മൺവിള രാധാകൃഷ്ണനും തമ്മിൽ ഏറ്റുമുട്ടിയത്. ദളിത് വിഭാഗം നേതാവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് മൺവിള രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.എന്നാൽ ഇതിനെ ശബരീനാഥൻ എതിർത്തു. ദളിത് വിഭാഗങ്ങളെ അവഗണിക്കുന്ന സമീപനമാണ് ശബരിനാഥന് ഉള്ളതെന്ന് മൺവിള രാധാകൃഷ്ണ യോഗത്തിൽ ആരോപിച്ചു. ഇതോടെ തർക്കം രൂക്ഷമായി. ഇരുവരും ചാടി എഴുന്നേറ്റ് പരസ്പരം കയ്യാങ്കളിയായി. വാക്കേറ്റവും മോശം പരാമർശവും രൂക്ഷമായതോടെ മറ്റു നേതാക്കൾ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്:ALSO READ: ‘കേരളം ഇന്ത്യയുടെ വികസന ചാമ്പ്യൻ; സാമൂഹിക ക്ഷേമത്തെക്കുറിച്ച് കേരളത്തിന് ഇന്ത്യയെ ചിലതൊക്കെ പഠിപ്പിക്കാൻ കഴിയും’; ‘ദി എക്കണോമിസ്റ്റ്’ റിപ്പോർട്ട്ഈ യോഗത്തിനുശേഷം മൺവിള രാധാകൃഷ്ണനെ ജില്ലാ സ്ഥാനാർഥ്യം നിർണയ സമിതിയിൽ നിന്ന് ഒഴിവാക്കി. സമാനമായ തർക്കം കഴിഞ്ഞദിവസവും ഡിസിസി ആസ്ഥാനത്ത് ഉണ്ടായി: വർക്കലയിൽ നിന്ന് വന്ന പ്രവർത്തകർ മുൻ എംഎൽഎ കൂടിയായ വർക്കല കഹാറിനെ തടഞ്ഞു. വെട്ടൂർ പഞ്ചായത്തിലെ സ്ഥാനാർഥിനിർണയുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നത്തിന് കാരണം. ഡിസിസി ഓഫീസിനു മുന്നിൽ നേതാക്കൾ തന്നെ അസഭ്യം വിളിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. വിവരമറിഞ്ഞ് മാധ്യമങ്ങൾ എത്തിയതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. ജില്ലയിലെ വിവിധ തദ്ദേശ വാർഡുകളിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.നഗരസഭയിൽ ലീഗിന് നൽകിയ നാല് വാർഡുകളിലും ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ആയിട്ടില്ല.The post കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ തമ്മിലടി; ശബരിനാഥനും മൺവിള രാധാകൃഷ്ണനും ഏറ്റുമുട്ടി appeared first on Kairali News | Kairali News Live.