ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട എൻഫീൽഡിനോട് മത്സരിക്കാനായി തീരുമാനിച്ചു. അതിനായി അവർ ഒരു ആയുധത്തെ പുറത്തിറക്കി. 350 സിസി മുതൽ 650 സിസി വരെയുള്ള വിഭാഗത്തിൽ എൻഫീൽഡിന് അവർ ഒരു കരുത്തുറ്റ എതിരാളികളാകാൻ തീരുമാനിച്ചു. 350 ഹൈനസ് സീരീസിലൂടെ അവർ തങ്ങളുടെ യുദ്ധം വിജയത്തോടെ ആരംഭിക്കുകയും ചെയ്തു.പിന്നീട് അവർ കണ്ണുവെച്ചത് 500 സിസി നിരയിലേക്കായിരുന്നു. പോരാട്ടത്തിനായി റെബൽ 500 എന്ന ക്രൂയിസർ ബൈക്കിനെ ഹോണ്ട പുറത്തിറക്കി. പക്ഷെ…കവസാക്കി എലിമിനേറ്റർ 500, റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650, സൂപ്പർ മീറ്റിയോർ 650 എന്നിവയായിരുന്നു റെബൽ 500ന്റെ എതിരാളികൾ. പക്ഷെ മികച്ച പ്രകടനം വിപണിയിൽ കാ‍ഴ്ച വെയ്ക്കാൻ റെബൽ 500ന് സാധിച്ചില്ല. വിദേശത്ത് നിർമിച്ച ഹോണ്ട റെബൽ 500 ഇന്ത്യൻ വിപണിയിലെത്തുമ്പോൾ വില 5.12 ലക്ഷം രൂപയായിരുന്നു.Also Read: കാറിൻ്റെ മൈലേജ് കുറവാണോ? ഇന്ധനം ലാഭിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാംഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും കമ്പനി ഇപ്പോൾ ഹോണ്ട. CBR1000RR-R ഫയർബ്ലേഡ് SP സൂപ്പർബൈക്കിനെയും നീക്കം ചെയ്തിരിക്കുകയാണ്. എന്തിനാണ് കമ്പനി ഈ തീരുമാനം കൈക്കൊണ്ടത് എന്നത് വ്യക്തമല്ല. എത്തിച്ച ബൈക്കുകൾ പൂർണമായും വിറ്റഴിഞ്ഞതാണോ, അതോ വില്പനയില്ലാത്തതിനാൽ നിർത്തലാക്കിയതാണോ എന്ന കാര്യവും ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല.ഹോണ്ട റെബൽ 500 ക്രൂയിസറിന്റെ 2026 മോഡൽ കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ കളർ ഓപ്ഷനുകളോടെ പുതിയ വണ്ടി ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണോ ഇപ്പോ‍ഴുള്ള വാഹനം പിൻവലിച്ചിരിക്കുന്നതെന്ന സംശയവും വാഹനലോകത്ത് നിലനിൽക്കുന്നുണ്ട്.The post ആരോടും പറയാതെ വണ്ടിയുടെ വില്പന നിർത്തിയോ ഹോണ്ട? ഈ ബൈക്ക് ഇനി ബുക്ക് ചെയ്യാൻ പറ്റില്ല appeared first on Kairali News | Kairali News Live.