റേഞ്ച് റോവറിന്റെ ഡ്രാഗൺ ചലഞ്ച് അനുകരിക്കാൻ ശ്രമിച്ച ചൈനീസ് വാഹനത്തിന്റെ അതിമോഹം പാതിവഴി എത്തും മുൻപേ പരാജയപ്പെട്ടു. ചൈനയിലെ ടിയാൻമെൻ പർവ്വതത്തിലെ സ്വർഗ കവാടം കയറാൻ ശ്രമിച്ച ചെറി ഫുൾവിൻ എക്സ്3എല്‍ എസ്‍യുവിയാണ് പടികളിൽ കുടുങ്ങിയത്.ചെറി ഓട്ടോമൊബൈല്‍സ് ചൈനീസ് വാഹന വിപണിയില്‍ എത്തിച്ചിട്ടുള്ള ആഡംബര എസ്യുവി മോഡലായ ഫെങ്യൂന്‍ എക്സ്3എല്‍ ഉപയോഗിച്ചാണ് 999 പടികള്‍ ഉള്ള ഹെവന്‍സ് സ്റ്റെയര്‍കേസ് കയറാന്‍ ശ്രമിച്ചത്. 30 സെന്റി മീറ്റര്‍ വീതിയും 60 ഡിഗ്രി ചെരിവിലുമാണ് ഈ 999 സ്റ്റെപ്പുകളും നിര്‍മിച്ചിരിക്കുന്നത്. ഇതുവഴി വാഹനം കയറ്റുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.ഈ സ്വർഗ കവാടത്തിൽ ആദ്യമായി വാഹനം കയറ്റിയത് ലാൻഡ് റോവറായിരുന്നു. റേഞ്ച് റോവറിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോ‍ഡലായ പി400ഇ ആണ് ഈ അഭ്യാസത്തിന് ഉപയോഗിച്ചത്. 404 പിഎസ് കരുത്തുള്ള ഈ വാഹനം അനയാസം 999 സ്റ്റെപ്പുകൾ ഓടിക്കയറി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വാഹനത്തിന്റെ ജനപ്രീതിയും കൂടിയിട്ടുണ്ട്. ഇത് ലക്ഷ്യമിട്ടാണ് ചെറി ഓട്ടോമൊബൈല്‍സും ഫെങ്യൂന്‍ എക്സ്3എല്‍ എന്ന എസ്യുവിയുമായി പടി കയറാനിറങ്ങിയത്. എന്നാല്‍, ദയനീയ പരാജയമായിരുന്നു ഈ എസ്യുവിയെ കാത്തിരുന്നത്. പകുതി പോലും പടികള്‍ കയറാനായില്ലെന്ന് മാത്രമല്ല, വാഹനം പിന്നിലേക്ക് ഉരുണ്ടുവന്ന് സ്റ്റെപ്പിന് വശങ്ങളിലായി കെട്ടിയിരുന്ന കൈവരി തകര്‍ക്കുകയും ചെയ്തു. വിനോദസഞ്ചാരികൾ അത്ഭുതത്തോടെ നിലവിളിച്ചതായും, വാഹനം രണ്ട് മണിക്കൂർ പടികളിൽ തന്നെ കിടന്നതായും ദൃക്സാക്ഷി പറഞ്ഞു.ALSO READ: ആരോടും പറയാതെ വണ്ടിയുടെ വില്പന നിർത്തിയോ ഹോണ്ട? ഈ ബൈക്ക് ഇനി ബുക്ക് ചെയ്യാൻ പറ്റില്ലപതിറ്റാണ്ടുകള്‍ പഴക്കമുള്ള പടികളുടെ കൈവരികള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇത് ശരിയാക്കുന്നതിനായി രണ്ട് ദിവസത്തേക്ക് സഞ്ചാരികളെ വിലക്കിയിരുന്നു. സംഭവത്തിന് പിന്നാലെ ചെറി ഓട്ടോമൊബൈല്‍സ് ക്ഷമാപണം അറിയിച്ചുള്ള ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു. പരീക്ഷണം പരാജയപ്പെട്ടതിന്റെ ഫലമായി ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള എല്ലാ കേടുപാടുകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് അറിയിച്ച ചെറി ഓട്ടമൊബൈല്‍സ്, ഇത് പുനര്‍നിര്‍മിക്കുന്നതിനൊപ്പം നഷ്ടപരിഹാരവും നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവിടെയുണ്ടായിട്ടുള്ള നാശനഷ്ടത്തിന് രാജ്യത്തെ പൊതുജനങ്ങളോടും ടിയാന്‍മെന്‍സ് മൗണ്ടന്‍ സിനിക് ഏരിയ അധികൃതരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ചൈറി ഓട്ടോമൊബൈല്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.The post ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിക്കണോ..? റേഞ്ച് റോവറിനെ അനുകരിച്ച് ‘സ്വർഗ കവാടം’ കയറാൻ ശ്രമിച്ച ചൈനീസ് വാഹനത്തിന് കിട്ടിയ പണി appeared first on Kairali News | Kairali News Live.