ആലപ്പുഴ | സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം.ജയപ്രദീപിനെ 19-ാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആക്കാന്‍ തീരുമാനിച്ചിട്ട് സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല. വീട്ടുകാരുടെ സമയോചിത ഇടപെടലിലാണ് ജയപ്രദീപിന്റെ ജീവന്‍ രക്ഷിച്ചത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)