ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി. തിരുവനന്തപുരത്തെ ബിജെപിയെ നയിക്കുന്നത് ഗുണ്ടാസംഘങ്ങളും മണ്ണ് മാഫിയയുമാണെന്ന് സിപിഐ (എം ) നേതാക്കൾ പറഞ്ഞു. ബിജെപി സൃഷ്ടിച്ചിരിക്കുന്ന ഭീകര അന്തരീക്ഷത്തിനെതിരെ പ്രത്യേക കൂട്ടായ്മ സംഘടിപ്പിക്കാനും സിപിഐ (എം) തീരുമാനിച്ചു.തിരുവനന്തപുരത്ത് ബിജെപിയുമായി ബന്ധപ്പെട്ട് അതീവ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജില്ലയിലെ മുതിർന്ന സിപിഐ (എം) നേതാക്കൾ പറഞ്ഞു. തിരുമല അനിലിന്റെ ആത്മഹത്യ ബിജെപി നേതാക്കളുടെ കണ്ണ് തുറപ്പിച്ചില്ല. അനിലിനെ ബിജെപി നിർദാക്ഷണ്യം തള്ളിക്കളഞ്ഞു. ഇപ്പോൾ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയിൽ വലിയ സമ്മർദ്ദം ആണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ഭാഗത്തുനിന്നും ആനന്ദിന് നേരിടേണ്ടി വന്നതെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു.Also read: ശബരിമല സ്വർണ മോഷണ കേസ്; സന്നിധാനത്ത് പ്രത്യേക അന്വഷണ സംഘത്തിന്റെ പരിശോധനതങ്ങൾക്ക് ഇഷ്ടമല്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന രീതിയാണ് ബിജെപിയുടേതെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. ബിജെപി സൃഷ്ടിച്ചിരിക്കുന്ന ഭീകര അന്തരീക്ഷത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിക്കാനും സിപിഐഎം തീരുമാനിച്ചു. ഈ മാസം 21ന് കൂട്ടായ്മ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ ഉൾപ്പെടെയുള്ളവർ രാവിലെ ആനന്ദ് കെ തമ്പിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.The post ‘തിരുവനന്തപുരത്തെ ബിജെപിയെ നയിക്കുന്നത് ഗുണ്ടാസംഘങ്ങളും മണ്ണ് മാഫിയയും’: കടകംപള്ളി സുരേന്ദ്രൻ appeared first on Kairali News | Kairali News Live.