എല്‍ ഡി എഫിലും സര്‍പ്രൈസ് സ്ഥാനാര്‍ഥി

Wait 5 sec.

കോഴിക്കോട് | കോര്‍പറേഷനിലെ കല്ലായി വാര്‍ഡില്‍ യു ഡി എഫിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥി. സിനിമാ സംവിധായകന്‍ വിനുവിനെതിരെ കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിനീഷ് വിദ്യാധരനെ സ്ഥാനാര്‍ഥിയാക്കി എല്‍ ഡി എഫ്.സി പി ഐക്ക് അനുവദിച്ച സീറ്റില്‍ ഒ പ്രശാന്തിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നു. സ്ഥാനാര്‍ഥി പ്രചാരണവും തുടങ്ങി. എന്നാല്‍, അതിനിടെയാണ് യു ഡി എഫിന്റെ സ്ഥാനാര്‍ഥിയായി വി എം വിനുവിനെ പ്രഖ്യാപിച്ചത്. ഇതോടെ വിനുവിനൊത്ത എതിരാളിയല്ല പ്രശാന്ത് എന്ന് സി പി എം നേതൃത്വം നിലപാടെടുത്തു. സീറ്റ് തിരിച്ചെടുക്കാനുള്ള ശ്രമങ്ങളും നടന്നുവെന്നാണ് വിവരം. ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് സി പി ഐ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിനീഷ് വിദ്യാധരനെ മത്സരിപ്പിക്കാനുള്ള തീരുമാനം.ലയണ്‍സ് ക്ലബിന്റെ മുന്‍ ദക്ഷിണ കേരളാ ഗവര്‍ണറും കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ മുന്‍ പ്രസിഡന്റുമാണ്. സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ഡിപ്ലോമയും ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മ്യൂസിഷ്യന്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. എസ് കെ പൊറ്റക്കാട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.