ദില്ലിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ പലതവണ നൂഹ് സന്ദര്‍ശിച്ചതായി അന്വേഷണ സംഘം. സ്ഫോടന സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി.കേസില്‍ അറസ്ററിലായ ഡോക്ടര്‍മാരെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. സ്ഫോടനം നടത്തിയ ഉമര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ പലതവണ നൂഹ് സന്ദര്‍ശിച്ചുവെന്ന് ഡോ.ഷഹീന്‍ മൊഴി നല്‍കി. ഉമര്‍ ബോംബ് വിദഗ്ധന്‍ എന്ന വിവരങ്ങളും എന്‍ ഐ എക്ക് ലഭിച്ചിട്ടുണ്ട്. ഉമര്‍ ക്യാമ്പസിനുള്ളില്‍ താമസിക്കുന്ന വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ പരീക്ഷിക്കാന്‍ ലാബ് തയ്യാറാക്കിയിരുന്നു. നുഹുവിലും വാടക വീട് എടുത്ത് 10 ദിവസം താമസിച്ചുവെന്നും വീട് സംഘടിപ്പിച്ചത് ക്യാമ്പസിലെ ഇലക്ട്രീഷ്യനാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇലക്ട്രീഷ്യനെയും വീടിന്റെ ഉടമസ്ഥനെയും എന്‍ ഐ എ കസ്റ്റഡിയിലെടുത്തു. സ്ഫോടന സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയെന്നും പൊലീസ് സ്ഥീരീകരിച്ചു. സൈന്യം ഉപയോഗിക്കുന്ന വെടിയുണ്ടകര്‍ പ്രതികളുടെ കയ്യില്‍ എത്തിയതെങ്ങനെയെന്നും അന്വേഷിച്ച് വരികയാണ്.ALSO READ: ദില്ലി സ്ഫോടനം: അൽ ഫലാഹ് സർവകലാശാലയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തുസ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളില്‍ എന്‍ ഐ എയുടെ നിര്‍ണായക പരിശോധന നടന്നു. ദില്ലി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് പരിശോധന. ചെങ്കോട്ട സ്ഫോടനത്തില്‍ കസ്റ്റഡിയിലുള്ള ഭീകരരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് എന്‍ ഐ എ പരിശോധന നടത്തുന്നത്. അതേസമയം സ്ഫോടനത്തെ തുടര്‍ന്ന് അടച്ച ചെങ്കോട്ട സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനം.The post ദില്ലി സ്ഫോടനം: ഉമര് ഉള്പ്പെടെയുള്ള ഡോക്ടര്മാര് പലതവണ നൂഹ് സന്ദര്ശിച്ചുവെന്ന് മൊഴി appeared first on Kairali News | Kairali News Live.