ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പോസ്റ്റ് പങ്കുവെച്ച് കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്. കഴിഞ്ഞ ദിവസങ്ങളിലും ഇന്ന് രാവിലെയും പുറത്തുവന്ന മനുഷ്യത്വം മരവിക്കുന്ന ചില വാർത്തകൾ മുൻനിർത്തി ബിജെപി നേതൃത്വം പൊതുസമൂഹത്തോട് മറുപടി പറഞ്ഞേ മതിയാവൂ എന്ന് അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെടുന്നു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിനെ വാർഡ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടില്ല. പാർട്ടിയിലെ അഴിമതിയാണ് അനിലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെങ്കിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ആനന്ദ് കെ. തമ്പി ജീവനൊടുക്കിയതായും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. ആനന്ദിന്റെ ആത്മഹത്യക്കുറിപ്പിൽ ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളതെന്ന് പോസ്റ്റ് വെളിപ്പെടുത്തുന്നു.ALSO READ: ഒടുവില്‍ ചുവന്ന ഷര്‍ട്ടുകാരനെ കണ്ടെത്തി: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ പെണ്‍കുട്ടിയെ ആക്രമിച്ച പ്രതിയെ കീഴ്പ്പെടുത്തിയത് ബീഹാര്‍ സ്വദേശിപോസ്റ്റിന്റെ പൂർണരൂപംഇതെന്തൊരു പാർട്ടിയാണ് !!കഴിഞ്ഞ ദിവസങ്ങളിലും ഇന്ന് രാവിലെപ്പോലും പുറത്തുവന്ന മനുഷ്യത്വം മരവിക്കുന്ന ചില വാർത്തകളിൽ നിന്നും ബിജെപി നേതൃത്വം പൊതു സമൂഹത്തോട് മറുപടി പറഞ്ഞേ മതിയാവു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിനെ വാർഡ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ട് ദിവസങ്ങൾ പിന്നിട്ടില്ല തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ആനന്ദ് കെ. തമ്പി ജീവനൊടുക്കിയിരിക്കുന്നു. പാർട്ടിയിലെ അഴിമതിയാണ് അനിലിനെ ആത്മഹത്യയിലക്ക് തള്ളി വിട്ടത് എങ്കിൽ ആനന്ദിൻ്റെആത്മഹത്യക്കുറിപ്പിൽ ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്.കോട്ടയം സ്വദേശി അനന്തു അജി കഴിഞ്ഞ മാസമാണ് ജീവനൊടുക്കിയത്. ആർ എസ് എസ് – ബിജെപിക്കാരിൽ നിന്ന് അനുഭവിക്കേണ്ടിവന്ന ലൈംഗികാതിക്രമമാണ് അനന്തുവിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടതെന്ന് കേൾക്കുമ്പോൾ ഈ നാട് തലകുനിച്ചു നിന്നുപോകുന്നു.ഇന്ന് രാവിലെയാണ് സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ഒരു ബിജെപി പ്രവർത്തക കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് . കൊല്ലലും കൊലപാതകവും കൈമുതലായുള്ള ബിജെപി മനുഷ്യരെ കൊല്ലാക്കൊലചെയ്യുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങൾ കൂടിയാണിത്. ആത്മഹത്യ എന്നത് ‘സ്വയംകൊല’യാണ് . എല്ലാ ആത്മഹത്യകളും അയാൾ തന്നെ തീരുമാനിച്ചുറപ്പിച്ച് ചെയ്യുന്ന സ്വയം ഹത്യകളല്ല. പ്രത്യേകിച്ച് രാഷ്ട്രീയ- പൊതുപ്രവർത്തകരുടെ ആത്മഹത്യകൾ. ഇവിടെ കൃത്യമായ രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞും സൂചിപ്പിച്ചും കൊണ്ടാണ് അവർ ആത്മഹത്യയ്ക്ക് തുനിഞ്ഞത്. അതുകൊണ്ടാണ് ഇത്രയും വൈകാരികവും വിഷമിപ്പിക്കുന്നതായിട്ടുപോലും ഇത് ചർച്ച ചെയ്യേണ്ടതാണെന്ന് ജനങ്ങൾ കരുതുന്നത്.ഈ ആത്മഹത്യകളിലെ ഒന്നാം പ്രതി ബിജെപി എന്ന രാഷ്ട്രീയ കക്ഷിയാണ്. ആ പാർട്ടിയിലെ ഏകാധിപത്യപരവും ജനാധിപത്യ വിരുദ്ധവുമായ മനുഷ്യവിരുദ്ധ ശീലങ്ങളാണ് അതേ പാർട്ടിയംഗങ്ങളെ സ്വയം കൊല്ലാൻ പ്രേരിപ്പിച്ചത്.ബിജെപിയുടെ കൊലപാതക രാഷ്ട്രീയ ഉള്ളടക്കത്തിനും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. ഇന സാഹചര്യങ്ങൾ മുൻ നിർത്തി ബി ജെ പിക്ക് ജനങ്ങളോടുള്ള പ്രതിബദ്ധതയും മനുഷ്യത്വവും ചർച്ച ചെയ്യേണ്ട സമയമാണിത്.ബിജെപി എന്ന പാർട്ടി പ്രതിസ്ഥാനത്തതാണെന്നു പകൽപോലെ വ്യക്തമായ ഈ ആത്മഹത്യ തുടർച്ചകളിൽ ബിജെപി നേതൃത്വത്തിനും, കുഞ്ഞുങ്ങളുടെ കുത്തിയോട്ടത്തിന്റെ ഐപിസി സെക്ഷനുകൾ നിരത്തി വിശ്വാസി സമൂഹത്തെ മുഴുവൻ അധിക്ഷേപിച്ച ശ്രീലേഖ ഐപിഎസ്സിനും എന്തുപറയാനുണ്ടെന്നു കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.The post ‘ഇതെന്തൊരു പാർട്ടിയാണ് !! കൊല്ലലും കൊലപാതകവും കൈമുതലായുള്ള ബിജെപി മനുഷ്യരെ കൊല്ലാക്കൊലചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ’; ആരോപണങ്ങൾ ഉന്നയിച്ച് പോസ്റ്റുമായി മണക്കാട് സുരേഷ് appeared first on Kairali News | Kairali News Live.