തിരുവമ്പാടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായി മത്സരിക്കാന്‍ ലീഗ് വിമതര്‍

Wait 5 sec.

കോഴിക്കോട് | തിരുവമ്പാടിയില്‍ ലീഗ് വിമതര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളാകും. ലീഗ് നേതൃത്വത്തെ ചോദ്യം ചെയ്ത ഒരു വിഭാഗം എല്‍ ഡി എഫ് പിന്തുണയോടെ തിരുവമ്പാടി ടൗണ്‍, അമ്പലപ്പാറ, എന്നീ വാര്‍ഡുകളിലും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ തിരുവമ്പാടി ഡിവിഷനിലുമാണ് മത്സരിക്കുക.വിമതര്‍ മുസ്ലിം ലീഗ് കൂട്ടായ്മ എന്ന പേരില്‍ പുതിയ ഫോറം രൂപീകരിച്ചു പ്രവര്‍ത്തിക്കുകയാണ്. മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിനോട് പ്രതിഷേധിച്ചാണ് തീരുമാനം. മുമ്പ് ഉണ്ടാകാത്ത വിധം പാര്‍ട്ടി അച്ചടക്കം ലംഘിച്ച് വിവിധ മേഖലയില്‍ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും രംഗത്തുവന്നത് മുസ്്‌ലിം ലീഗിനെ ഞെട്ടിച്ചു.അതേസമയം, കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥി നിര്‍ണയെത്തെ തുടര്‍ന്ന് രൂപപ്പെട്ട തര്‍ക്കങ്ങള്‍ ഒതുക്കിത്തീര്‍ത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പയ്യാനക്കല്‍, മുഖദാര്‍, കുറ്റിച്ചിറ, നല്ലളം, അരക്കിണര്‍, മൂന്നാലിങ്കല്‍, പന്നിയങ്കര ഡിവിഷനുകളിലാണ് തര്‍ക്കം ഉണ്ടായിരുന്നത്. ഈ തര്‍ക്കങ്ങള്‍ക്കു താല്‍ക്കാലിക പരിഹാരം കണ്ടതിന് ശേഷമാണ് ലീഗ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം എസ് എഫ് നേതാവുമായ അഡ്വ. ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ ഡിവിഷനില്‍ മത്സരിക്കും. ചെട്ടിക്കുളം-ആഷിഖ് ചെലവൂര്‍, പൂളക്കടവ്-ജബ്ബാര്‍, മൂഴിക്കല്‍-സാജിത ഗഫൂര്‍, മായനാട്-സിദ്ധീഖ് മായനാട്, കൊമ്മേരി-കവിത അരുണ്‍, പൊക്കുന്ന് ഷനീമ മുഹസ്സിന്‍, കിണാശ്ശേരി-പി സക്കീര്‍, പന്നിയങ്കര-അര്‍ഷുല്‍ അഹമ്മദ്, തിരുവണ്ണൂര്‍-ആയിഷബി പാണ്ടികശാല, അരീക്കാട്-ഷമീല്‍ തങ്ങള്‍, നല്ലളം- വി പി ഇബ്രാഹിം, കൊളത്തറ-മുല്ലവീട്ടില്‍ ബീരാന്‍ കോയ, കുണ്ടായിത്തോട്- മുനീര്‍ എം ടി, ബേപ്പൂര്‍- കെ കെ സുരേഷ് (സ്വത.), അരക്കിണര്‍ സി നൗഫല്‍, മാത്തോട്ടം- ശ്രീകല, പയ്യാനക്കല്‍-സെയ്ഫുന്നിസ, നദി നഗര്‍ ഫസ്‌ന ഷംസുദ്ധീന്‍, മുഖദാര്‍ ടി പി എം ജിഷാന്‍, കുറ്റിച്ചിറ- അഡ്വ. ഫാത്തിമ തഹ്ലിയ, 63 മൂന്നാലിങ്ങല്‍- എ സഫറി, വെള്ളയില്‍- സൗഫിയ എന്‍ പി, പുതിയങ്ങാടി- ഷൗലിഖ് എന്നിവരാണ് ലീഗ് സ്ഥാനാര്‍ഥികള്‍.