സമൂഹമാധ്യമങ്ങളിലെ ഗിഫ്റ്റ് സ്കാമാനിതെരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. വീണ്ടും ഗിഫ്റ്റ് സ്കാം എന്ന തട്ടിപ്പ് ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ആദ്യം സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുകയുമാണ് ഈ തട്ടിപ്പിന്റെ രീതി.ഉയര്‍ന്ന സാമൂഹിക സ്ഥിതിയുള്ളവരാണെന്ന് നടിച്ചാണ് ഇവര്‍ വിശ്വാസം നേടിയെടുക്കുക പിന്നീട് “വിലപിടിപ്പുള്ള സമ്മാനം അയയ്ക്കുന്നു” എന്ന പേരിൽ പായ്ക്ക് ചെയ്തിരിക്കുന്ന പാർസൽ ഫോട്ടോകൾ വരെ ഷെയർ ചെയ്യും. ഇതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം ഇതില്‍ വലയിലായാല്‍ പിന്നീട് മറ്റൊരു കോള്‍ എത്തും.Also Read: തണുത്തുറഞ്ഞ ലാവ നദികൾ; ചൊവ്വയിലെ ഭീമൻ അഗ്നിപർവ്വതത്തിന്റെ ചിത്രം പങ്കുവെച്ച് ബഹിരാകാശ ഏജൻസി“വിലകൂടിയ പാർസൽ എത്തിയിട്ടുണ്ട്, തീരുവ അടച്ചില്ലെങ്കിൽ കേസ് എടുക്കും ” എന്ന് പറഞ്ഞ് കസ്റ്റംസ് അല്ലെങ്കിൽ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ആയി നടിച്ച് ഫോണ്‍ കോള്‍ വരും. ഇതാണ് തട്ടിപ്പിന്റെ പ്രധാന ഭാഗം. ഇത് വിശ്വസിച്ച് പണം നല്‍കിയാല്‍ നിങ്ങള്‍ തട്ടിപ്പിനിരയായി ക‍ഴിഞ്ഞിരിക്കുന്നു.അജ്ഞാതരിൽ നിന്ന് സമ്മാനവാഗ്ദാനങ്ങളോ കസ്റ്റംസ്/എയർപോർട്ട് കോളുകളോ വരുമ്പോൾ ഒരിക്കലും പണം നൽകാൻ നില്‍ക്കരുത് ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കുക. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ ദേശീയ ഹെൽപ്ലൈൻ 1930-ലേക്ക് വിളിക്കുക. View this post on Instagram A post shared by District Police Kannur City (@kannurcitypolice)The post ഗിഫ്റ്റ് നല്കാം എന്ന പറഞ്ഞാല് വിശ്വസിക്കരുത് സമൂഹമാധ്യമങ്ങളിലെ ഗിഫ്റ്റ് സ്കാമിനെതിരെ ജാഗ്രത വേണം appeared first on Kairali News | Kairali News Live.