ദില്ലി സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരണവുമായി എൻഐഎ

Wait 5 sec.

ദില്ലി ചെങ്കോട്ടയ്ക്ക് സമീപനം നടന്ന സ്ഫോടനം ചാവേർ ആക്രമണം തന്നെയെന്ന് സ്ഥിരീകരണവുമായി എൻഐഎ. അന്വേഷണത്തിന്റെ ഭാഗമായി ഉമറിന്റെ സഹായിയെ അറസ്റ്റ് ചെയ്തു. 120 കാർ ഉടമ അമീർ റാഷിദ്‌ അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയിൽ നിന്നാണ് സഹായിയെ പിടികൂടിയത് . റാഷിദ്‌ ഭീകരാക്രമണം നടത്താൻ ഉമറിന് ഒപ്പം ഗൂഢാലോചന നടത്തിയതായാണ് ലഭിക്കുന്ന വിവരം.ALSO READ: നൗഗാം പൊലീസ് സ്‌റ്റേഷന്‍ സ്‌ഫോടനം: ഊഹാപോഹങ്ങൾ വേണ്ട; നടന്നത് ആകസ്മികമായ സ്ഫോടനമെന്ന് പൊലീസ്അതേസമയം സ്‌ഫോടനം നടത്തിയ ഉമര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ പലതവണ നൂഹ് സന്ദര്‍ശിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. സ്‌ഫോടന സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. അറസ്‌ററിലായ ഡോക്ടര്‍മാരെ ചോദ്യം ചെയ്തതില്‍ നിന്ന് ആണ് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. സ്‌ഫോടനം നടത്തിയ ഉമര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ പലതവണ നൂഹ് സന്ദര്‍ശിച്ചുവെന്ന് ഡോ. ഷഹീന്‍ മൊഴി നല്‍കി. ഉമര്‍ ബോംബ് വിദഗ്ധന്‍ ആണെന്ന വിവരങ്ങളും എന്‍ ഐ എക്ക് ലഭിച്ചിരുന്നു.The post ദില്ലി സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരണവുമായി എൻഐഎ appeared first on Kairali News | Kairali News Live.