സർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുന്ന യുഡിഎഫ് നടപടികളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ നിന്നും രാജിവെച്ചതെന്ന് മൂപ്പനാട് പഞ്ചായത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന കെ വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വയനാട് മൂപ്പൈനാട് പഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കെ വിജയൻ കോൺഗ്രസിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് രാജി വച്ച് സിപിഐഎമ്മില്‍ ചേര്‍ന്നത്.ALSO READ: ‘ഭക്ഷണം കഴിക്കാൻ സമയമില്ല, വാഷ്റൂമിൽ പോകാൻ കഴിയാറില്ല’; ബിഎൽഒമാർ കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെ, ചാറ്റുകൾ പുറത്ത്മുണ്ടക്കൈ ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് പിരിച്ച ഫണ്ട് എവിടെ എന്ന ചോദ്യത്തിന് പ്രാദേശിക നേതാക്കൾക്ക് മറുപടിയില്ലെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. സാധാരണക്കാരായിട്ടുള്ള ആളുകൾ ഈ കാര്യങ്ങളൊക്കെ നമ്മളോട് ചോദിക്കുമ്പോൾ മറുപടി പറയാൻ സാധിക്കുന്നില്ല. 25 വർഷമായി യുഡിഎഫ് ഭരിക്കുന്ന മൂപ്പനാട് പഞ്ചായത്തിൽ സർക്കാർ ഫണ്ട് നൽകിയാലും ഒരു വികസനവും യുഡിഎഫ് നടത്തുന്നില്ലെന്നും ഫണ്ട് നഷ്ടപ്പെടുത്തുകയാണെന്നും മനംടുത്താണ് കോൺഗ്രസിൽ നിന്നും രാജിവെച്ചത് എന്നും വിജയൻ പറഞ്ഞു.The post ‘കോൺഗ്രസിൽ നിന്നും രാജി വച്ചത് സർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുന്ന UDF നടപടികളിൽ പ്രതിഷേധിച്ച്’; മൂപ്പൈനാട് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ വിജയൻ appeared first on Kairali News | Kairali News Live.