മുക്കം നഗരസഭ; 34 ഡിവിഷനുകളിൽ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായി

Wait 5 sec.

മുക്കം | മുക്കം നഗരസഭയിൽ എല്‍ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുക്കത്ത് നടന്ന കൺവെന്‍ഷന്‍ സി പി എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. 34 ഡിവിഷനുകളില്‍ ഏഴ് ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സി പി ഐ, ആര്‍ ജെ ഡി, ഐ എന്‍ എല്‍ എന്നീ ഘടക കക്ഷികള്‍ക്ക് ഓരോ സീറ്റ് വീതം നല്‍കിയിട്ടുണ്ട്. എട്ട്, 18, 19, 20,21, 30, 31 എന്നീ ഡിവിഷനുകളില്‍ ഉടൻ പ്രഖ്യാപനം ഉണ്ടാകും.സ്ഥാനാർഥികൾ: ഡിവിഷൻ ഒന്ന്- ഭവന വിനോദ്, രണ്ട്- ഫാഹിസ് പുഞ്ചാരത്ത്, മൂന്ന്. ജസീല എന്‍ എ, നാല്- ജെസ്സി രാജന്‍, അഞ്ച്- ആരിഫ കമ്പക്കോടന്‍, ആറ്- ഉഷാകുമാരി, ഏഴ്- സി എ പ്രദീപ് കുമാര്‍, ഒന്പത്- റാശിദ് കെ, പത്ത്- അനിത ബാബു,11- സുനില്‍ പൊയ്യേരി 12. റൈനീഷ് നീലാംബരി, 13- ഷജീഷ് വായലത്ത്, 14- പി സൗദാമിനി,15- ബിന്ദു രാജന്‍, 16- അഡ്വ. കെ പി ചാന്ദിനി 17- രാജന്‍.കെ, 22- വി ലീല പൊറ്റശ്ശേരി 23- രാജേഷ് കുമാര്‍ പൊറ്റശ്ശേരി, 24- കെ ബാബു, 25- ബിന്ദു കെ പി 26- ഗീത സദാനന്ദന്‍, 27- മനീഷ ഉള്ളാട്ടില്‍ 28. വളപ്പില്‍ ശിവശങ്കരന്‍, 29- അബ്്ദുൽ അസീസ് വാര്‍പ്പില്‍, 32- ഗോള്‍ഡന്‍ ബശീര്‍ 33- റെജീന അരീക്കാടന്‍ , 34. ഫസീല കിഴക്കെ കണ്ടിയില്‍.