മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്റൈന്‍) ചില്‍ഡ്രന്‍സ് വിങിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 ശിശുദിനത്തിന്റെ ഭാഗമായി കളര്‍ കാര്‍ണിവലെന്ന പ്രോഗ്രാം ബിഎംസി ഹാളില്‍ സംഘടിപ്പിച്ചു. ചില്‍ഡ്രന്‍സ് വിങ് പ്രസിഡന്റ് സംയുക്ത് എസ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് ജനറല്‍ സെക്രട്ടറി മിത്ര റോഷില്‍ സ്വാഗതവും ട്രഷറര്‍ അവനിക് പി നന്ദിയും അറിയിച്ചു.ജോയിന്‍് സെക്രട്ടറി ആര്‍വിന്‍ രന്തിഷ് ആശംസകളര്‍പ്പിച്ചു. അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമായ ബഹ്റൈനിലെ കുട്ടി സാറ എന്ന സാറാ ലിജിന്‍ വിശിഷ്ഠാതിധിയായി എത്തിയ പ്രോഗ്രാമില്‍ കുട്ടികള്‍ അവതരിപ്പിച്ച ചാച്ചാജിയെ പറ്റിയുള്ള സ്കിറ്റ്, പ്രഭാഷണം, ചാച്ചാജിയുടെ തൊപ്പി നിര്‍മ്മാണം, ആര്‍ട്ട് ക്ലാസ്സുകള്‍ തുടങ്ങിയവയിലും നിരവധി ചില്‍ഡ്രസ് വിംഗ് അംഗങ്ങള്‍ പങ്കെടുത്തു.ചടങ്ങില്‍ സാറാ ലിജിന്‍, ആര്‍ട്ട് ക്ലാസ്സ് കോഡിനേറ്റ് ചെയ്ത ദിവ്യാ രതീഷ്, ശ്രുതി രതീഷ് എന്നിവരെ മെമന്റോ നല്‍കി ആദരിച്ചു. കെപിഎഫ് പ്രസിഡന്റ് സുധീര്‍ തിരുന്നിലത്ത്, ജോയ്ന്റ് സെക്രട്ടറി, രമാ സന്തോഷ്, ട്രഷറര്‍ സുജിത്ത് സോമന്‍, ലേഡീസ് വിംഗ് കണ്‍വീനര്‍ സജ്ന ഷനൂബ്, എക്സിക്യുട്ടീവ് മെമ്പേഴ്സ്, ലേഡീസ് വിംഗ് പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായ പ്രോഗ്രാമില്‍ നന്ദിത കമനീഷ്, മിത്ര രോഷില്‍ എന്നിവര്‍ അവതാരകമാരായിരുന്നു. The post ശിശുദിനം ആഘോഷിച്ച് കെപിഎഫ് ചില്ഡ്രന്സ് വിങ് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.