മദീനയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം ധനസഹായം; ഒരു കുടുംബത്തിൽ നിന്ന് മാത്രം മരിച്ചത് 18 പേർ

Wait 5 sec.

മദീന/ഹൈദരാബാാദ്: മദീനക്കടുത്ത് ഉംറ തീർഥാടകർ സഞ്ചരിച്ച ബസപകടത്തിൽ പെട്ട് മരിച്ച ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നൽകാൻ തെലങ്കാന സർക്കാർ മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു.ഹൈദരാബാദിലെ ആസിഫ് നഗർ, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമടക്കം 45 പേരാണ്  അപകടത്തിൽ മരിച്ചത്.ദുരന്തത്തിൽ ഹൈദരാബാദിലെ ഒരു കുടുംബത്തിലെ 18 അംഗങ്ങളെ ഒറ്റയടിക്ക് നഷ്ടപ്പെട്ടത് നാടിനെ കണ്ണീരിലാഴ്ത്തി.ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിൽ സർക്കാർ സംഘം സൗദിയിലേക്ക് തിരിക്കും. മരിച്ച ഓരോ തീർഥാടകരുടെയും കുടുംബത്തിൽ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സർക്കാറിന്റെ ചെലവിൽ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കത്തിക്കരിഞ്ഞ നിലയിലുള്ള മയ്യിത്ത്തുകളുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മദീനയിൽ മറവ് ചെയ്യും.The post മദീനയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം ധനസഹായം; ഒരു കുടുംബത്തിൽ നിന്ന് മാത്രം മരിച്ചത് 18 പേർ appeared first on Arabian Malayali.