പാലക്കാട് നഗരസഭാ തിരഞ്ഞെടുപ്പു സ്ഥാനാർഥിനി‍ർണയത്തിൽ നീണ്ടു നിന്ന അസാധാരണ പ്രതിസന്ധികൾക്ക് ഒടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 43 സീറ്റിൽ കോൺഗ്രസ് 30 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 13 സീറ്റൽ പിന്നീട് പ്രഖ്യാപിക്കും. 5 വാർഡുകളിലാണ് തർക്കം. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ രാജി സന്നദ്ധത അറിയിച്ച് നേതാക്കൾ രംഗത്ത് എത്തി. സ്ഥാനാർഥിയാക്കാത്തതിലാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റും നാല് മണ്ഡലം പ്രസിഡൻ്റുമാരുമാണ് രാജി സന്നദ്ധത അറിയിച്ചത്. രാജിക്കത്ത് ഡിസിസി അധ്യക്ഷന് നൽകി. ഇത്തവണ നഗരസഭാ ഭരണം പിടിക്കുമെന്നു നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനാർഥിപ്പട്ടികയിൽ തന്നെ പോരു തുടരുന്നത്.അതേസമയം സമാനമായ പ്രതിസന്ധി നഗരസഭയിൽ ബിജെപിയും നേരിട്ടിരുന്നു. അവരും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സി കൃഷ്ണകുമാർ പക്ഷം എതിർപക്ഷത്തെ മുഴുവൻ നേതാക്കളെയും വെട്ടിനിരത്തിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയത്. ഇ കൃഷ്ണദാസും സ്മിതേഷും ഒഴികെ ബാക്കിയുള്ള എതിർപക്ഷത്തെ മുഴുവൻ നേതാക്കളെയും പട്ടികയിൽ നിന്നും ഒഴിവാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുതിർന്ന നേതാവ് എൻ ശിവരാജനും നിലവിലെ ചെയർപേഴ്സൺ പ്രമീള ശശിധരനും ഇത്തവണ സീറ്റില്ല.ALSO READ: BLOമാർ അവധി എടുക്കാൻ പാടില്ല; SIRൽ വീഴ്ച വരുത്തിയാൽ അച്ചടക്ക നടപടി; ഉദ്യോഗസ്ഥർക്ക് അയച്ച ശബ്ദസന്ദേശം പുറത്ത്കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തിലെ സാബു ഉൾപ്പെടെയുള്ള കൗൺസിലർമാരെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി. തനിക്ക് സീറ്റ് നിഷേധിച്ചതിന് എതിരെ ആർ എസ് എസിനെ എൻ ശിവരാജൻ സമീപിച്ചിരുന്നു. വിഭാഗീയതയെ തുടർന്ന് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് മുൻ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ അധിക്ഷേപ കമൻ്റുകളാണ് BJP പ്രവർത്തകർ ഇടുന്നത്. തർക്കം രൂക്ഷമായതിനാൽ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയാണ് എത്തിയത്.The post പാലക്കാട്ടെ പ്രതിസന്ധികൾക്കൊടുവിൽ കോൺഗ്രസും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പിന്നാലെ രാജിക്കത്ത് കൈമാറി നേതാക്കൾ appeared first on Kairali News | Kairali News Live.