എതിർപക്ഷത്തെ മുഴുവൻ നേതാക്കളെയും വെട്ടിനിരത്തി സി കൃഷ്ണകുമാർ പക്ഷം; ഭിന്നകൾക്കിടയിൽ പാലക്കാട് നഗരസഭ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Wait 5 sec.

പാലക്കാട് നഗരസഭയിലേക്കുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി കൃഷ്ണകുമാർ പക്ഷം എതിർപക്ഷത്തെ മുഴുവൻ നേതാക്കളെയും വെട്ടിനിരത്തിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയത്. ഇ കൃഷ്ണദാസും സ്മിതേഷും ഒഴികെ ബാക്കിയുള്ള എതിർപക്ഷത്തെ മുഴുവൻ നേതാക്കളെയും പട്ടികയിൽ നിന്നും ഒഴിവാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുതിർന്ന നേതാവ് എൻ ശിവരാജനും നിലവിലെ ചെയർപേഴ്സൺ പ്രമീള ശശിധരനും ഇത്തവണ സീറ്റില്ല.ALSO READ: വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: ‘ഇത്രയും ദിവസമായി അധികൃതർ നടപടി എടുത്തിട്ടില്ല; റെയിൽവേയുടേത് നിഷേധാത്മക നിലപാട്’; മന്ത്രി വി ശിവൻകുട്ടികൃഷ്ണകുമാർ വിരുദ്ധ പക്ഷത്തിലെ സാബു ഉൾപ്പെടെയുള്ള കൗൺസിലർമാരെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി. തനിക്ക് സീറ്റ് നിഷേധിച്ചതിന് എതിരെ ആർ എസ് എസിനെ എൻ ശിവരാജൻ സമീപിച്ചിരുന്നു. വിഭാഗീയതയെ തുടർന്ന് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് മുൻ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ അധിക്ഷേപ കമൻ്റുകളാണ് BJP പ്രവർത്തകർ ഇടുന്നത്. തർക്കം രൂക്ഷമായതിനാൽ ബിജെപയുടെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയാണ് എത്തിയത്.The post എതിർപക്ഷത്തെ മുഴുവൻ നേതാക്കളെയും വെട്ടിനിരത്തി സി കൃഷ്ണകുമാർ പക്ഷം; ഭിന്നകൾക്കിടയിൽ പാലക്കാട് നഗരസഭ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.