ഷെയ്ഖ് ഹസീനയെ ഉടന്‍ തന്നെ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്

Wait 5 sec.

ധാക്ക| ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനെയും  ഉടന്‍ തന്നെ കൈമാറണമെന്ന്  ഇന്ത്യയോട്  ആവശ്യപ്പെട്ട്‌ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍.മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് അഭയം നല്‍കുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയാണെന്നും നീതിയോടുള്ള അവഗണനയായി കണക്കാക്കുമെന്നുംബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുറ്റക്കാരായ ഈ രണ്ട് വ്യക്തികളെയും ഉടന്‍ കൈമാറാണം എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഹസീന ഇന്ത്യയിലെത്തിയത്.  കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യക്ക് ഒരു വാക്കാലുള്ള  സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക നയതന്ത്ര സന്ദേശം ലഭിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ അഭിപ്രായങ്ങള്‍ പറഞ്ഞില്ല.