രഞ്ജി ട്രോഫി ക്രിക്കറ്റ്; മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയില്‍

Wait 5 sec.

മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ശക്തമായ നിലയില്‍. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ മധ്യപ്രദേശ് 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എന്ന നിലയിലാണ്. 41റണ്‍സെടുത്ത സാരാംശ് യെയിനും 33 റണ്‍സെടുത്ത ആര്യന്‍ പാണ്ഡെയുമാണ് ക്രീസില്‍. കേരളത്തിനുവേണ്ടി എം ഡി നിധീഷും ഏദന്‍ അപ്പിള്‍ ടോമും 2 വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ കേരളം ഒന്നാം ഇന്നിങ്ങ്സില്‍ 281 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 98 റണ്‍സെടുത്ത ബാബ അപരാജിത്തിന്‍റെ ഇന്നിങ്ങ്സാണ് കേരളത്തിന് കരുത്തായത്.ALSO READ: സഞ്ജുവും ജഡേജയും വിലപിടിപ്പുള്ളവർ; ഐപിഎൽ മിനിലേലത്തിന് മുമ്പ് ടീമുകൾ കൈമാറിയ കളിക്കാർ ആരൊക്കെ?ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് തുടക്കത്തിൽ തന്നെ യഷ് ദുബെയുടെ വിക്കറ്റ് ആണ് നഷ്ടമായത്. അഭിജിത് പ്രവീണിൻ്റെ പന്തിൽ ദുബെ പൂജ്യത്തിന് ക്ലീൻ ബൗൾഡാവുകയായിരുന്നു. 21 റൺസെടുത്ത ഹർഷ് ഗാവ്ലിയെ നിധീഷ് എം.ഡി. എൽബിഡബ്ല്യുവിൽ കുടുക്കി. ക്യാപ്റ്റൻ ശുഭം ശർമയെയും ഹർപ്രീത് സിങ്ങിനെയും തുടരെയുള്ള പന്തുകളിൽ പുറത്താക്കി ഏദൻ ആപ്പിൾ ടോം കളി കേരളത്തിന് അനുകൂലമാക്കി. ഇരുവരും എൽബിഡബ്ല്യുവിലൂടെയാണ് പുറത്തായത്.The post രഞ്ജി ട്രോഫി ക്രിക്കറ്റ്; മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയില്‍ appeared first on Kairali News | Kairali News Live.