ബിഎൽഒമാർക്ക് ടാർഗറ്റ് ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. പത്തനംതിട്ട ജില്ലയിലെ ബിഎൽ ഒമാർക്ക് ഒരു ഇ ആർ ഒ അയച്ച ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. അവധി എടുക്കാൻ പാടില്ലെന്നും ടാർഗറ്റ് ക്യത്യമാക്കണമെന്നതടക്കമുള്ള വോയിസ് ആണ് പുറത്തു വന്നത്. സംസ്ഥാന ശരാശരിക്ക് താഴെ പോകരുത് എന്നും SIR പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയാൽ അച്ചടക്കനടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കിയതയുമുള്ള കാര്യങ്ങളാണ് ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാകുന്നത്. ബിഎൽഒമാരുടെയും സൂപ്രവൈസർമാരുടെയും ജോലിയുടെ കാഠിന്യം തെളിയിക്കുന്നതാണ് ഓഡിയോ.ALSO READ: കണ്ണൂർ കരിവെള്ളൂരിൽ കോൺഗ്രസ് നേതാവ് സന്തോഷ് കുണിയൻ പാർട്ടിയിൽ നിന്നും രാജിവച്ചു; കോൺഗ്രസിന്റെ ബിജെപി ബന്ധം ആരോപിച്ചാണ് രാജിഅതേസമയം എസ്ഐആർ ജോലിസമ്മർദ്ദം കാരണം കണ്ണൂർ ഏറ്റുകുടുക്കയിൽ BLO ജീവനൊടുക്കിയ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംസ്ഥാന വ്യാപകമായി ജോലി ബഹിഷ്ക്കരിച്ച BLO മാർ ചീഫ് ഇലക്ട്രൽ ഓഫീസിലേക്കും ജില്ലാ കലക്‌ട്രേറ്റുകളിലേക്കും മാർച്ച് നടത്തി.The post BLOമാർ അവധി എടുക്കാൻ പാടില്ല; SIRൽ വീഴ്ച വരുത്തിയാൽ അച്ചടക്ക നടപടി; ഉദ്യോഗസ്ഥർക്ക് അയച്ച ശബ്ദസന്ദേശം പുറത്ത് appeared first on Kairali News | Kairali News Live.