മൈഗ്രേനിന് പരിഹാരങ്ങള്‍ ഉണ്ട്; പക്ഷെ സ്വയം ഗുളികകള്‍ വി‍ഴുങ്ങുന്നത് ഒ‍ഴിവാക്കണം

Wait 5 sec.

മൈഗ്രേൻ (Migraine) തലവേദന സ്ഥിരമായി അലട്ടുന്നവർക്കായി ചികിത്സാ രീതികളെതൊക്കെയെന്നും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെന്താല്ലാമാണെന്നും പരിശോധിച്ചാലോ കൈരളി ന്യൂസിന്റെ ഹലോ ഡോക്ടര്‍ പരിപാടിയില്‍ തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ന്യൂറോളജി പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. ചിത്ര പി പങ്കുവെച്ച കാര്യങ്ങള്‍.മൈഗ്രേന് ശാശ്വത പരിഹാരമായി കണക്കാക്കുന്നത്, രോഗം വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ തന്നെയാണ്. ശരിയായ ചികിത്സക്കായി ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ ഉപയോഗിക്കേണ്ടതാണ്. മൈഗ്രേൻ ചികിത്സയിൽ ഇന്ന് നൂതനമായ രീതികൾ നിലവിലുണ്ട്. മരുന്ന് കഴിച്ചാലും വിട്ടുമാറാതെ ഡെയിലി തലവേദനയുമായി കഷ്ടപ്പെടുന്ന ‘ക്രോണിക് മൈഗ്രൈൻ’ എന്ന അവസ്ഥയിലുള്ളവർക്ക് ഇൻജക്ഷൻ ബോട്ടോക്സ് (Injection Botox) ഒരു ചികിത്സാ മാർഗ്ഗമാണ്.Also Read: പകൽ ഉറക്കം പണിയാണ്; സൂക്ഷിച്ചോസാധാരണയായി, ഓറൽ മെഡിക്കേഷനുകൾ ഉപയോഗിച്ചിട്ട് തലവേദനയ്ക്ക് കുറവ് വരാത്ത രോഗികളിലാണ് ഈ ചികിത്സാ രീതി പ്രയോഗിക്കുന്നത്. തലയിലും നെറ്റിയിലും ഉൾപ്പെടെ പല സൈറ്റുകളിലായി ഇൻജക്ഷൻ ചെയ്യുന്നത് വഴി കുറെ പേർക്ക് മൈഗ്രേനിൽ നിന്ന് മുക്തി നേടാൻ സാധിക്കുന്നുണ്ട്. ക്രോണിക് മൈഗ്രൈൻ രോഗികൾക്ക് മെഡിക്കൽ കോളേജുകളിൽ ഫ്രീ ആയിട്ട് തന്നെ ഇൻജക്ഷൻ ബോട്ടോക്സ് നൽകി വരുന്നുണ്ട്.സ്വയം ചികിത്സ ഒഴിവാക്കണംസ്വന്തമായി ചികിത്സാ നടത്തുന്നത്, അതായത് ഓവർ ദി കൗണ്ടർ ആയി മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് പെയിൻ കില്ലറുകൾ വാങ്ങി സ്ഥിരമായി കഴിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ പെയിൻ കില്ലറുകളുടെ സ്ഥിരമായ ഉപയോഗം ‘ഡ്രഗ് അബ്യൂസ് ഹെഡേക്ക്’ (Drug Abuse Headache) എന്ന അവസ്ഥയിലേക്ക് നയിക്കും. ഈ അവസ്ഥയിൽ, മരുന്ന് കഴിച്ചില്ലെങ്കിൽ തലവേദന വരുന്ന സാഹചര്യമുണ്ടാകുന്നു. അതിനാൽ, ഓവർ ദി കൗണ്ടർ മരുന്ന് വാങ്ങിച്ച് ചികിത്സിക്കാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം.മരുന്ന് കഴിക്കുന്ന കാലയളവ് ശ്രദ്ധിക്കുകതലവേദനയ്ക്ക് ഡോക്ടർമാർ മൂന്നു മുതൽ ആറു മാസം വരെ കഴിക്കണം എന്ന് നിർദ്ദേശിക്കുന്ന മരുന്നുകൾ പോലും പല രോഗികളും രണ്ടും മൂന്നും വർഷം വരെ കഴിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത് തികച്ചും അനാവശ്യമാണ്. മൈഗ്രേൻ ഒരു ക്യൂറബിൾ അല്ലാത്ത (ശാശ്വതമായി മാറ്റാൻ സാധിക്കാത്ത) അവസ്ഥയാണ്. മരുന്ന് കഴിക്കുന്നതിലൂടെ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും, രോഗം വരുന്നതിന്റെ എണ്ണം കുറയ്ക്കാനും, പ്രിവെന്റബിൾ ആയ കാര്യങ്ങൾ ചെയ്യാനും സാധിക്കും. കുറച്ചു നാളത്തേക്ക് മൈഗ്രേൻ വരാതിരിക്കുമെങ്കിലും പിന്നീട് വീണ്ടും വരാനുള്ള സാധ്യതയുണ്ട്.The post മൈഗ്രേനിന് പരിഹാരങ്ങള്‍ ഉണ്ട്; പക്ഷെ സ്വയം ഗുളികകള്‍ വി‍ഴുങ്ങുന്നത് ഒ‍ഴിവാക്കണം appeared first on Kairali News | Kairali News Live.