മൂവാറ്റുപുഴയില്‍ അധ്യാപകന്‍റെ കൈവെട്ടിയ കേസ്; തുടർ അന്വേഷണത്തിനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി

Wait 5 sec.

മൂവാറ്റുപുഴയില്‍ അധ്യാപകന്‍റെ കൈവെട്ടിയ കേസില്‍ തുടരന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസി. ഒടുവിൽ പിടിയിലായ സവാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻ ഐ എ കൂടുതല്‍ അന്വേഷണം നടത്തുന്നത്. ഒളിവിൽ കഴിയാൻ നിരോധിത സംഘടനയായ പി എഫ് ഐ സഹായിച്ചുവെന്നാണ് സവാദിൻ്റെ മൊഴി. 14 വർഷം ഒളിവില്‍ കഴിഞ്ഞ ശേഷം 2024 ൽ പിടിയിലായ സവാദിൽ നിന്ന് രണ്ട് കാര്യങ്ങളിലായിരുന്നു എൻ ഐ എ ക്ക് ഉത്തരം ലഭിക്കേണ്ടിയിരുന്നത്. അധ്യാപകൻ്റെ കൈവെട്ടിയ കുറ്റകൃത്യത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ചും ദീർഘകാലം പിടിതരാതെ ഒളിവിൽ കഴിയാൻ സാധിച്ചതിനെ കുറിച്ചുമായിരുന്നു അത്.14 വർഷം ഒളിവില്‍ കഴിയാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സഹായം കിട്ടിയെന്നാണ് സവാദിന്‍റെ മൊഴി. തമിഴ്നാട്ടിലെ ദിണ്ഡിഗലിലും കണ്ണൂരിലും സവാദിന് ഒളിവില്‍ കഴിയാൻ പി എഫ് ഐയുടെ സഹായം ലഭിച്ചു. ഒളിത്താവളം ഒരുക്കി നൽകിയതും സാമ്പത്തിക സഹായം നൽകിയതും പോപ്പുലർ ഫ്രണ്ടായിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എൻഐഎയുടെ നിലപാട്. ALSO READ; വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്ഈ സാഹചര്യത്തിലാണ് തുടരന്വേഷണ തീരുമാനം എൻ ഐ എ കോടതിയെ അറിയിച്ചത്. സവാദിനെ സഹായിച്ചത് ആരൊക്കെ, ദീർഘകാലത്തേക്ക് ഒളിത്താവളം ഒരുക്കാൻ കഴിഞ്ഞത് എങ്ങനെ തുടങ്ങി നിർണ്ണായക വിവരങ്ങളാണ് എൻ ഐ എ തേടുന്നത്. എന്നാൽ തുടരന്വേഷണ ആവശ്യത്തെ സവദിൻ്റെ അഭിഭാഷകൻ എതിർക്കുകയായിരുന്നു. സവാദിന്‍റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം നിലപാട്. 2019 ൽ പ്രൊഫസർ ടി ജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിലെ 19 പ്രതികളെ കോടതി ഇതിനകം വിചാരണ പൂർത്തിയാക്കി ശിക്ഷിച്ചിരുന്നു.The post മൂവാറ്റുപുഴയില്‍ അധ്യാപകന്‍റെ കൈവെട്ടിയ കേസ്; തുടർ അന്വേഷണത്തിനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി appeared first on Kairali News | Kairali News Live.