ഫരീദാബാദ് സംഘത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച സഹായങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എന്‍ ഐ എ. ഭീകരാക്രമണങ്ങള്‍ക്കായി സംഘം 26 ലക്ഷം രൂപ സമാഹരിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. സ്ഫോടകവസ്തുക്കളും റിമോട്ട് – ട്രിഗറിംഗ് ഉപകരണങ്ങളും ശേഖരിക്കാന്‍ രണ്ട് വര്‍ഷത്തോളം ചെലവഴിച്ചെന്നുമാണ് ഡോ. മുസമ്മിലിന്റെ മൊഴി. ആക്രമണങ്ങള്‍ക്കായി അത്യാധുനിക ആയുധ ശേഖരണം നടത്തിയതായും വിവരം ലഭിച്ചു. ഡോ. ആദിലിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത റഷ്യന്‍ അസോള്‍ട്ട് റൈഫിള്‍ 5 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന.ALSO READ; ‘നിങ്ങൾക്ക് വോട്ടുണ്ട്, ഞങ്ങൾക്ക് ഫണ്ടുണ്ട്; എൻസിപിക്ക് വോട്ട് ചെയ്താൽ മാത്രം വികസനം’: വോട്ടർമാരെ വെല്ലുവിളിച്ച് അജിത് പവാർഅല്‍ ഖ്വയ്ദ, ജെയ്ഷെ മുഹമ്മദ്, ഐഎസ് തുടങ്ങിയ സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഭീകര സംഘടനകളുമായി ആശയ വിനിമയം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു. എന്നാൽ, ആക്രമണരീതി, സാമ്പത്തികം എന്നിവയിൽ സംഘത്തിനിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.The post ദില്ലി സ്ഫോടനം: ആക്രമണങ്ങള്ക്കായി ഫരീദാബാദ് സംഘം സമാഹരിച്ചത് 26 ലക്ഷം രൂപ appeared first on Kairali News | Kairali News Live.