മധ്യപ്രദേശില്‍ മാവോയിസ്റ്റുകളുമായി ഏറ്റ്മുട്ടല്‍; ഹോക്ക് ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു

Wait 5 sec.

ഭോപ്പാല്‍ |  മധ്യപ്രദേശില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹോക്ക് ഫോഴ്സ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു. നാല്‍പത് കാരനായ ആശിഷ് ശര്‍മയാണ് മരിച്ചത്.മധ്യപ്രദേശ്-ഛത്തീസ്ഗഡ്-മഹാരാഷ്ട്ര ട്രൈജംഗ്ഷനു സമീപമുള്ള വനത്തില്‍ ബുധനാഴ്ച പുലര്‍ച്ചയാണ് ഏറ്റുമുട്ടലുണ്ടായത്.രണ്ടുതവണ ധീരതയ്ക്കുള്ള മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ് ആശിഷ് ശര്‍മ. ഛത്തീസ്ഗഡ്, മഹാരാഷ്ട്ര പോലീസിന്റെ സംയുക്ത സംഘത്തെ നയിക്കുന്നതിനിടെ തുടയിലും വയറിലും വെടിയേല്‍ക്കുകയായിരുന്നു.വനമേഖലയില്‍ വലിയ മാവോയിസ്റ്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്. ഗുരുതര പരുക്കേറ്റ ആശിഷ് ശര്‍മയെ ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ ഡോണ്‍ഗര്‍ഗഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മാവോയിസ്റ്റുകളുടെ ഭാഗത്തും ആളപായമുണ്ടെന്ന് സ്‌പെഷ്യല്‍ ഡിജി പങ്കജ് ശ്രീവാസ്തവ പറഞ്ഞു.