സഹകരണ സംഘം തട്ടിപ്പ്; ബിജെപി നേതാവ് എസ് സുരേഷ് 43 ലക്ഷം പലിശ സഹിതം തിരിച്ചടക്കാന്‍ ഉത്തരവ്

Wait 5 sec.

തിരുവനന്തപുരം |  പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം തട്ടിപ്പില്‍ ഉത്തരവിറക്കി സഹകരണ വകുപ്പ്. സഹകരണ സംഘം വൈസ് പ്രസിഡന്റും ബിജെപി ജനറല്‍ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടാണ് സഹകരണ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.ഭരണ സമിതി അംഗങ്ങള്‍ വായ്പയെടുത്തത് ചട്ടം ലംഘിച്ചാണെന്നും നിക്ഷേപകര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായെന്നും സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 2013ല്‍ സഹകരണ സംഘം പൂട്ടുമ്പോള്‍ 4.16 കോടിയായിരുന്നു നഷ്ടം. പ്രസിഡന്റായിരുന്ന ആര്‍എസ്എസ് മുന്‍ വിഭാഗ് ശാരീരിക് പ്രമുഖ് ജി പത്മകുമാര്‍ 46 ലക്ഷമാണ് തിരിച്ചടയ്ക്കേണ്ടത്. ഭരണസമിതിയിലെ 16ല്‍ ഏഴ് പേര്‍ 46 ലക്ഷം വീതവും ഒമ്പത് പേര്‍ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. 2013 മുതല്‍ 18 ശതമാനം പലിശ സഹിതം നോട്ടീസ് കൈപ്പറ്റി ഒരുമാസത്തിനകം തിരിച്ചടയ്ക്കണമെന്നും അല്ലാത്ത പക്ഷം ജപ്തിനടപടികളിലേക്ക് കടക്കുമെന്നും ഉത്തരവില്‍ പറയുന്നുഅതേസമയം താന്‍ നേരത്തെ ഭരണസമിതിയില്‍ നിന്നും രാജിവെച്ചതാണെന്നും ഒരു രൂപ പോലും താന്‍ വായ്പയെടുത്തിട്ടില്ലെന്നും എസ് സുരേഷ് പറഞ്ഞു