'വിലായത്ത് ബുദ്ധ'യിലെ ഷമ്മി തിലകന്റെ പ്രകടനത്തെ പ്രശംസിച്ച് പൃഥ്വിരാജ്. ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് കണ്ടപ്പോൾ പലപ്പോഴും തിലകനെ ഓർമ്മ വന്നു. ഈ സിനിമയിൽ ഷമ്മി തിലകന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും. സിനിമയുടെ ടെയിൽ എൻഡ് ഷൂട്ട് ചെയ്യുന്ന വേളയിൽ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജിന്റെ വാക്കുകൾ:ഞാൻ ഈ സിനിമയുടെ ഷൂട്ടിങ് വേളകളിൽ പല തവണ, പ്രത്യേകിച്ച് ഭാസ്കരൻ മാഷിന്റെ വയസ്സായ ഗെറ്റപ്പുണ്ട്, ആ പോർഷൻസ് ചെയ്യുമ്പോൾ ഞാൻ പല തവണ ഷമ്മി ചേട്ടനോട് പറഞ്ഞിട്ടുണ്ട് തിലകൻ അങ്കിളിനെ ഓർമ്മ വരുന്നുണ്ട് എന്ന്. ഞാൻ തിലകൻ അങ്കിളിനൊപ്പം അവസാനമായി ഒരുപാട് സമയം ചെലവഴിച്ചത് ഇന്ത്യൻ റുപ്പീയുടെ ഷൂട്ടിങ് വേളയിലാണ്. അതിൽ അദ്ദേഹത്തിന്റെ അപ്പിയറൻസിനോട് ഏറെ സാമ്യം തോന്നിയിരുന്നു ഭാസ്കരന്റെ മാഷിന്റെ പ്രായമായ ഗെറ്റപ്പിന്.ഈ സിനിമയുടെ ടെയിൽ എൻഡ് ഷൂട്ട് ചെയ്യുന്ന ദിവസം ഷമ്മി ചേട്ടനോട് പറഞ്ഞതുമാണ്, ഷമ്മി ചേട്ടന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടില്ല. എന്നാൽ കണ്ട സിനിമകളിൽ ഇതാണ് അദ്ദേഹത്തിന്റെ ഫൈനസ്റ്റ് പെർഫോമൻസ്. ടെയിൽ എൻഡ് ഷൂട്ട് ചെയ്യും മുൻപ് ഞാൻ സിനിമ കണ്ടിരുന്നു. വളരെ മനോഹരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.