യൂട്യൂബ് മ്യൂസിക്കിൽ ഇനി പാട്ടുകൾ കണ്ടെത്താൻ ഇനി സമയം കളയേണ്ടി വരില്ല. ഇതാ പുതിയ ഫീച്ചറുമായിതാ കമ്പനി എത്തിയിരിക്കുന്നു. “Find in playlist” എന്ന പുതിയ ഫീച്ചറാണ് യൂട്യൂബ് മ്യൂസിക് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. വലിയ പ്ലേലിസ്റ്റുകളിലെ ട്രാക്കുകൾ വേഗത്തിൽ കണ്ടെത്തി പ്ലേ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ വന്നിരിക്കുന്നത്. ഇനി മുതൽ പ്ലേലിസ്റ്റുകളിലെ പാട്ടുകൾ ഓരോന്നായി സ്ക്രോൾ ചെയ്ത് സമയം കളയേണ്ടി വരില്ല. പകരം ആവശ്യമുള്ള പാട്ടുകൾ അവയുടെ പേര് ഉപയോഗിച്ച് നേരിട്ട് സേർച്ച് ചെയ്യാനും വേഗത്തിൽ പ്ലേ ചെയ്യാനും നമുക്ക് സാധിക്കും. സ്വന്തമായി വിപുലമായ മ്യൂസിക് ശേഖരം സൂക്ഷിക്കുന്ന സംഗീത പ്രേമികൾക്ക് സമയം ലാഭിക്കാനും നാവിഗേഷൻ കൂടുതൽ എളുപ്പമാക്കാനും പുത്തൻ സൗകര്യം ഉപകാരപ്പെടും.ALSO READ: ആധാർ കാർഡിൽ ഇനി പേരും വിലാസവുമൊന്നും ഉണ്ടാകില്ല; ഫോട്ടോയും ക്യൂ ആർ കോഡും മാത്രം ഗൂഗിളിന്റെ A/B ടെസ്റ്റിംഗിന്റെ ഭാഗമായാണ് ഇപ്പോൾ “Find in playlist” അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ എല്ലാ ഉപയോക്താക്കൾക്കും എല്ലാ ഡിവൈസുകളിലും ഈ ഫീച്ചർ ലഭിച്ചുതുടങ്ങിയിട്ടില്ല. ഫീച്ചർ നിലവിൽ ഐഫോൺ ഉപയോക്താക്കളിൽ വളരെ പരിമിതമായ രീതിയിലാണ് ആദ്യം ലഭ്യമായിത്തുടങ്ങിയത്. ആൻഡ്രോയിഡ് പതിപ്പിൽ ഈ സവിശേഷത ഇതുവരെയും അവതരിപ്പിച്ചിട്ടില്ല.“Find in playlist” ഫീച്ചർ ഉപയോഗിക്കാനായി പ്ലേലിസ്റ്റ് തുറന്ന ശേഷം, പേജിന്റെ മുകൾ ഭാഗത്തുള്ള മൂന്ന്-ഡോട്ട് മെനുവില ആണ് ഈ ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മെനുവിൽ ടാപ്പ് ചെയ്യുന്നതിലൂടെ, പ്ലേലിസ്റ്റിനുള്ളിൽ ആവശ്യമുള്ള പാട്ടുകൾ എളുപ്പത്തിൽ തിരയാനുള്ള സൗകര്യം നിങ്ങൾക്ക് ലഭിക്കും.The post യൂട്യൂബ് മ്യൂസിക്കിൽ ഇനി പാട്ടുകൾ തിരഞ്ഞ് സമയം കളയേണ്ടിവരില്ല; എളുപ്പത്തിൽ കണ്ടെത്താൻ ഇതാ പുതിയ ഫീച്ചർ appeared first on Kairali News | Kairali News Live.