‘പെണ്ണുങ്ങളേ, നിങ്ങൾ അണ്ഡം ശീതീകരിച്ച് കരിയറിൽ ശ്രദ്ധിക്കുക’: രാംചരണിന്‍റെ ഭാര്യ ഉപാസനയുടെ ഉപദേശം വിവാദത്തിൽ!

Wait 5 sec.

ഹൈദരാബാദ്: സ്ത്രീകളെ നന്നായി ഒന്ന് ഉപദേശിച്ച് വെട്ടിലായിരിക്കുകയാണ് തെലുങ്ക് താരം രാംചരണിന്‍റെ ഭാര്യ ഉപാസന കാമിനേനി. വിവാഹം, കുട്ടികൾ എന്നിവയേക്കാൾ കരിയറിന് മുൻതൂക്കം നൽകാൻ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കണമെന്നാണ് ഉപാസനയുടെ ഉപദേശം. ഹൈദരാബാദ് ഐഐടിയിലെ വിദ്യാർഥികളുമായി സംവദിക്കുമ്പോഴാണ് അവർ വിവാദ പ്രസ്താവന നടത്തിയത്. വിവാഹം, കുട്ടികൾ എന്നിവ വൈകിക്കാൻ വേണ്ടി സ്ത്രീകൾ അണ്ഡം ശീതീകരിച്ച് (Egg Freezing) കരിയറിന് മുൻഗണന നൽകണമെന്ന് അവർ നിർദ്ദേശിച്ചു. എന്നാൽ ഉപസാനയുടെ ഉപദേശം തെറ്റായ സന്ദേശമാണെന്നും, അവർ തിരുത്തണമെന്നും ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.ഐഐടി വിദ്യാർഥികളോട് സംവദിക്കവെ ഉപാസന പറഞ്ഞത് ഇപ്രകാരമാണ്, “ഒരു സ്ത്രീക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും വലിയ മുൻകരുതലാണ് അണ്ഡം ശീതീകരിക്കുന്നത്. കാരണം, സാമ്പത്തികമായി സ്വതന്ത്രരാകുമ്പോൾ, സ്വന്തം ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ഇത് അവസരം നൽകും,” ഉപസന തന്റെ ‘X’ (മുമ്പ് ട്വിറ്റർ) പേജിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.ഐ.ഐ.ടിയിൽ വെച്ച് വിദ്യാർത്ഥികളോട് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ എത്രപേരുണ്ടെന്ന് ചോദിച്ചപ്പോൾ പുരുഷന്മാരാണ് കൂടുതൽ കൈകൾ ഉയർത്തിയതെന്നും, സ്ത്രീകൾ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നിയെന്നും അവർ കൂട്ടിച്ചേർത്തു. “ഇതാണ് പുതിയ, പുരോഗമനപരമായ ഇന്ത്യ,” എന്നും അവർ കുറിച്ചു.Also Read- ഒരു കിലോ ഉരുളക്കിഴങ്ങിന് വില ഒരു ലക്ഷം ! ‘ലെ ബോണോട്ട്’ ഉരുളക്കിഴങ്ങിനായി ക്യൂ നിൽക്കാനും കാരണമുണ്ട്എന്നാൽ ഉപാസനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഡോക്ടർമാർ ഉയർത്തുന്നത്. ജീവശാസ്ത്രപരമായ കാര്യങ്ങൾ കരിയർ നോക്കിയല്ല നടക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. “ബാങ്കിൽ കോടിക്കണക്കിന് പണമുള്ളവർക്ക് അണ്ഡം ശീതീകരിക്കുന്നതിനെക്കുറിച്ച് ഉപദേശം നൽകാൻ എളുപ്പമാണ്”- പ്രമുഖ ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ആയ ഡോ. രാജേഷ് പരീഖ് പറഞ്ഞു. അണ്ഡം ശീതീകരിച്ചാലും കുട്ടികളുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും, സ്ത്രീകളുടെ പ്രായം, ആരോഗ്യം എന്നിവയൊക്കെ ഒരു പ്രധാന ഘടകമാണെന്നും ഒരു ഉപയോക്താവ് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകൻ പ്രതാപ് സി. റെഡ്ഡിയുടെ കൊച്ചുമകളാണ് ഉപസന കമിനേനി കൊണിഡെല. അപ്പോളോ ഹോസ്പിറ്റൽസിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) വൈസ് ചെയർപേഴ്‌സൺ ആയാണ് അവർ നിലവിൽ പ്രവർത്തിക്കുന്നത്.The post ‘പെണ്ണുങ്ങളേ, നിങ്ങൾ അണ്ഡം ശീതീകരിച്ച് കരിയറിൽ ശ്രദ്ധിക്കുക’: രാംചരണിന്‍റെ ഭാര്യ ഉപാസനയുടെ ഉപദേശം വിവാദത്തിൽ! appeared first on Kairali News | Kairali News Live.