തൃക്കണ്ണാപുരത്തെ ആർ എസ് എസ്, ബിജെപി പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും നാടിൻ്റെ സമാധാനം തകർക്കുന്ന ബിജെപി – ആർ എസ് എസ് ക്രിമിനൽ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തണമെന്ന മുദ്രാവാക്യം ഉയർത്തിയും ജില്ലയിൽ ഡിവൈഎഫ്ഐ ക്യാമ്പയിൽ ആരംഭിച്ചു. കുറച്ച് നാൾക്കു മുമ്പ് ബിജെപി നേതാവ് തിരുമല അനിൽ ആത്മഹത്യ ചെയ്തതിനു പിന്നിലും ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണം.ഭീഷണി, സാമ്പത്തിക തട്ടിപ്പ്, മണ്ണ് മാഫിയ ബന്ധം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ബിജെപി നേതാക്കൾക്കെതിരെ ഉയരുന്നത്. നിരന്തരമായി ജില്ലയിൽ നടക്കുന്ന ബി ജെ പി ~ ആർ എസ്എസ് പ്രവർത്തകരുടെ ആത്മഹത്യകൾക്ക് പിന്നിലെ നേതൃത്വത്തിൻ്റെ പങ്ക് പുറത്തുകൊണ്ടുവരണം. ഈ വിഷയം ഉയർത്തി ജില്ലയിൽ നവംബർ 17, 18, 19 തീയതികളിൽ DYFI പ്രതിഷേധം ഉയരും. എല്ലാ മേഖലകളിലും പ്രതിഷേധം സംഘടിപ്പിക്കു. തിരുമലയിൽ നടന്ന പ്രതിഷേധ സദസ്സ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. വിളപ്പിൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വിഷ്‌ണു പെരുകാവ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗം എ ഷാനവാസ്, സിപിഐ എം തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി അശോക് കുമാർ എന്നിവർ സംസാരിച്ചു. സിജിൻ രാജ് സ്വാഗതവും യദു നന്ദിയും പറഞ്ഞു.ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് കെ തമ്പി കടുത്ത മാനസിക സംഘർഷവും സമ്മർദ്ദവും അനുഭവിക്കേണ്ടി വന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. നിരന്തരമുള്ള ഭീഷണി അദ്ദേഹത്തിന് നേരിടേണ്ടി വന്നു.തൻ്റെ മൃതദേഹം ആർഎസ് എസ്- ബിജെപി പ്രവർത്തകരെ കാണാൻ പോലും അനുവദിക്കരുതെന്ന് അദ്ദേഹം ആത്മഹത്യകുറിപ്പിൽ എഴുതി. പ്രമുഖ ബി ജെ പി നേതാവ് തിരുമല അനിൽ ആത്മഹത്യ ചെയ്തതിന് പിന്നിലും ബിജെപി നേതൃത്വം നടത്തിയ സാമ്പത്തിക തട്ടിപ്പും ബിജെപി ഭരിച്ച സഹകരണ സംഘത്തിൽ നടന്ന നിയമവിരുദ്ധ പ്രവൃത്തികളുമായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മഹത്യകുറിപ്പും പുറത്തുവന്നു.ALSO READ: പാലക്കാട്ടെ പ്രതിസന്ധികൾക്കൊടുവിൽ കോൺഗ്രസും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പിന്നാലെ രാജിക്കത്ത് കൈമാറി നേതാക്കൾമണ്ണ് മാഫിയ,സാമ്പത്തിക കുറ്റവാളികൾ, ക്രിമിനൽ സംഘങ്ങൾ, അഴിമതിക്കാർ എന്നിവരുടെ കേന്ദ്രമായി തിരുവനന്തപുരത്തെ ബിജെപി മാറിയതിൻ്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ബി ജെ പി നേതൃത്വം അധികാരത്തിൻ്റെ മറവിൽ വൻതോതിൽ സാമ്പത്തിക തട്ടിപ്പും അഴിമതിയും മാനസിക പീഡനവും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുകയാണ്. ഇതിൽ സഹികെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ആത്മഹത്യ ശ്രമങ്ങൾ നടക്കുന്നു.നാടിൻ്റെ സ്വൈരജീവിതം തകർക്കുന്ന ബിജെപി – ആർ എസ് എസ് ക്രിമിനൽരാഷ്ട്രീയത്തെ തുറന്നുകാട്ടുമെന്നും പ്രചരണം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചുThe post ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ ആത്മഹത്യകൾക്ക് പിന്നിലെ നേതൃത്വത്തിൻ്റെ പങ്ക് പുറത്തുകൊണ്ടുവരണം; ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ സദസ്സുകൾക്ക് തുടക്കമായി appeared first on Kairali News | Kairali News Live.