പഞ്ഞിപോലുള്ള ഇടിയപ്പം ഉണ്ടാക്കാൻ അരിപ്പൊടി തന്നെ വേണമെന്നില്ല; ഇങ്ങനെ ട്രൈ ചെയ്യൂ

Wait 5 sec.

ഇടിയപ്പം മലയാളികൾക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. പ്രഭാത ഭക്ഷണമായി പലരും വീടുകളിലും ഇടിയപ്പം ഉണ്ടാക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചാണ് പൊതുവേ ഇടിയപ്പം തയ്യാറാക്കാറുള്ളത്. എന്നാൽ അതിനു പകരം മറ്റൊന്ന് ഉപയോഗിച്ച് നോക്കിയാലോ ? വേവിച്ച ചോറ് കുറച്ച് ബാക്കിയുണ്ടെങ്കിൽ തയ്യാറാക്കാം സോഫ്റ്റും രുചികരവുമായ ഇടിയപ്പം. റെസിപ്പി ഇതാഅവശ്യ ചേരുവകൾചോറ്- 2 കപ്പ്അരിപ്പൊടി- 2 കപ്പ്വെള്ളം–ആവശ്യത്തിന്വെളിച്ചെണ്ണ– 2 ടീസ്പൂൺALSO READ: ഇതാണ് മക്കളെ നല്ല നാടൻ ചിക്കൻ പെരട്ട്തയ്യാറാക്കുന്ന വിധംരണ്ടര കപ്പ് വേവിച്ച ചോറിലേയ്ക്ക് പച്ചവെള്ളവും ഒഴിച്ച് അരച്ചെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും അരിപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇഡ്ഡലി പാത്രത്തിൽ വെള്ളം എടുത്ത് അടുപ്പിൽ വച്ച് ചൂടാക്കാം. ഇതേ സമയം സേവനാഴിയിൽ മാവ് എടുത്ത് പ്രസ് ചെയ്ത് ഇടിയപ്പത്തട്ടിലേയ്ക്കു മാറ്റാം. ശേഷം ആവയിൽ വേവിച്ചെടുക്കാം.ഇക്കാര്യങ്ങൾ ശ്രദ്ധിക്കാംമാവ് കുഴയ്ക്കാൻ ചെറുചൂടുള്ള വെള്ളം വേണം ഉപയോഗിക്കാൻ. വേവിച്ച ചോറിൽ കുറച്ച് വെള്ളമൊഴിച്ച് തരികളില്ലാതെ നന്നായി അരച്ചെടുക്കണം. മാവ് തയ്യാറാക്കുമ്പോൾ വെള്ളത്തിൻ്റെ അളവ് ശ്രദ്ധിക്കണം. മാവിലേയ്ക്ക് അൽപം ജീരകം ചേർക്കുന്നതും ഗുണകരമാണ്. മാവ് വല്ലാതെ കുഴഞ്ഞു പോയാൽ കുറച്ച് അരിപ്പൊടി ചേർത്താൽ മതി. അരിപ്പൊടി മാത്രമല്ല റാഗിയും ഗോതമ്പ് പൊടിയും ഉപയോഗിച്ച് ഇടിയപ്പം തയ്യാറാക്കാം.The post പഞ്ഞിപോലുള്ള ഇടിയപ്പം ഉണ്ടാക്കാൻ അരിപ്പൊടി തന്നെ വേണമെന്നില്ല; ഇങ്ങനെ ട്രൈ ചെയ്യൂ appeared first on Kairali News | Kairali News Live.