സി പി ഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ പള്ളിക്കല്‍ ഡിവിഷനില്‍; പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്

Wait 5 sec.

പത്തനംതിട്ട | സി പി ഐ വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ പള്ളിക്കല്‍ ഡിവിഷനില്‍ നിന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. നിലവില്‍ പള്ളിക്കല്‍ ഡിവിഷന്‍ അംഗമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ സി പി ഐ വിട്ടതിന് തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെച്ചിരുന്നു. ഇതടക്കം പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് 14 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്സ് ഇന്ന് വൈകിട്ട് പ്രഖ്യാപിച്ചു.അതിനിടെ, ചിറ്റാര്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച രീതിയില്‍ മുസ്‌ലിം ലീഗ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. യു ഡി എഫില്‍ ആലോചിക്കാതെ ഏകപക്ഷീയമായാണ് കോണ്‍ഗ്രസ്സ് ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നാണ് ലീഗിന്റെ പരാതി. ചിറ്റാര്‍ ഡിവിഷനില്‍ യൂത്ത് ലീഗ് നേതാവ് നിതിന്‍ കിഷോറിനായി മുസ്‌ലിം ലീഗ് സീറ്റ് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇതവഗണിച്ചാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.പ്രമാടം-ദീനാമ്മ റോയി, കലഞ്ഞൂര്‍-ലക്ഷ്മി ജി നായര്‍, കോയിപ്രം-നീതു മേരി മാമ്മന്‍, മല്ലപ്പള്ളി-ഡോ. ബിജു ടി ജോര്‍ജ്, ആനിക്കാട്-സതീഷ് ബാബു, ഏനാത്ത്-അഡ്വ. സവിതാ അഭിലാഷ്, കുളനട-രമാ ജോഗീന്ദര്‍, ഇലന്തൂര്‍-ജെസ്സി വര്‍ഗീസ്, കോന്നി-സന്തോഷ് കുമാര്‍, മലയാലപ്പുഴ-എം വി അമ്പിളി, പള്ളിക്കല്‍-ശ്രീനാദേവി കുഞ്ഞമ്മ, കോഴഞ്ചേരി-അനീഷ് വരിക്കണ്ണാമല, കൊടുമണ്‍-ബി പ്രസാദ് കുമാര്‍, ചിറ്റാര്‍-അനൂപ് വേങ്ങവിളയില്‍.