മംഗളൂരുവില്‍ സഹകരണബാങ്കിൽ നിന്ന് 1.70 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ മാനേജർ അറസ്റ്റിൽ. ഹെഗ്ഗുങ്കെ ജാനുവാരക്കട്ടെ സ്വദേശി സുരേഷ് ഭട്ട് (38) ആണ് അറസ്റ്റിലായത്. കാവടി ബ്രാഞ്ചിൻ്റെ ഇൻചാര്‍ജായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. രണ്ടാമത്തെ പ്രതിയായ ഹരീഷ് കുലാല്‍ ഇപ്പോ‍ഴും ഒളിവിലാണ്. ജൂനിയര്‍ ക്ളാര്‍ക്കായി ഇയാള്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.സുരേഷ് ഭട്ടും ഹരീഷ് കുലാലും ഒളിവില്‍ ക‍ഴിയുന്നതിന് മുൻപ് സൊസൈറ്റിയില്‍ നിന്ന് 1.70 കോടി രൂപ ദുരുപയോഗം ചെയ്തെന്നാണ് പരാതി. തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ALSO READ: മുഖ്യമന്ത്രിക്കെതിരായ വിദ്വേഷ പരാമർശം; ടീന ജോസിനെ തള്ളി സിഎംസി സന്യാസ സമൂഹം, സഭാംഗമല്ലെന്ന് പ്രതികരണംഉഡുപ്പി ഡി വൈ എസ് പി പ്രഭു ഡി ടി, ബ്രഹ്മാവർ സർക്കിൾ ഇൻസ്പെക്ടർ ഗോപികൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ കോട്ട പൊലീസ് സബ് ഇൻസ്പെക്ടർമാരായ മന്തേഷ് ജബഗൗഡ്, പ്രവീൺ കുമാർ, സ്റ്റാഫ് അംഗങ്ങളായ ശ്രീധർ, വിജയേന്ദ്ര, കൃഷ്ണ ഷെരേഗർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.The post മംഗളൂരുവില് സഹകരണബാങ്കില് നിന്ന് 1.70 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവം: മാനേജര് അറസ്റ്റില്, രണ്ടാം പ്രതി ഒളിവില് appeared first on Kairali News | Kairali News Live.