ആളുകളെ തിരുകി കയറ്റിയിട്ട് എന്ത് കാര്യം? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Wait 5 sec.

കൊച്ചി | ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിനും അധികൃതർക്കുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ‘ആളുകളെ തിരുകി കയറ്റിയിട്ട് എന്ത് കാര്യമാണുള്ളത്?’ എന്ന് കോടതി ചോദിച്ചു.തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിൽ വെർച്വൽ ക്യൂ സംവിധാനം വഴി അമിതമായി ബുക്കിംഗുകൾ അനുവദിക്കുന്നത് വലിയ അപകടത്തിന് വഴിവെക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഭക്തർക്ക് ദർശനം നടത്താനും സുരക്ഷിതമായി മലയിറങ്ങാനും സൗകര്യമൊരുക്കാത്തതിനെതിരെയും കോടതിയുടെ ഭാഗത്തുനിന്ന് വിമർശനമുണ്ടായി.തീർത്ഥാടനത്തിന് എത്തുന്നവരുടെ സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ബോർഡിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ തിരുത്താനും ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.