ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം; ഫാറ്റി ലിവറിന്‍റെ 5 ലക്ഷണങ്ങൾ

Wait 5 sec.

ഇക്കാലത്ത് തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണക്രമവും കാരണം വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. കരളിനുള്ളിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം (Fatty Liver Disease) ഉണ്ടാകുന്നത്. കരളിന്‍റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന ആരോഗ്യപ്രശ്നാണിത്. കൃത്യമായി കണ്ടെത്തി നിയന്ത്രിച്ചില്ലെങ്കിൽ, ക്യാൻസർ, ഹെപ്പറ്റൈറ്റിസ് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഫാറ്റി ലിവർ കാരണമാകും. എന്നാൽ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായ മുൻകരുതൽ സ്വീകരിച്ചാൽ ഫാറ്റി ലിവർ നിയന്ത്രിക്കാനാകും. ഫാറ്റി ലിവറിന്‍റെ സാധാരണയായി കണ്ടുവരുന്ന 5 ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…ക്ഷീണവും ബലക്കുറവുംവിശ്രമിച്ചിട്ടും ക്ഷീണവും ബലക്കുറവും അനുഭവപ്പെടുന്നത് കരളിന്‍റെ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം. ഊർജ്ജ ഉപാപചയത്തിൽ കരളിന് പ്രധാന പങ്കുണ്ട്, അതിന്റെ തകരാറ് ക്ഷീണത്തിലേക്ക് നയിക്കുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ക്ഷീണവും ബലക്കുറവും ഫാറ്റി ലിവറിന്‍റെ ലക്ഷണമാകാം.2. ശരീരഭാരം കൂടുകശരീരഭാരവും വണ്ണവും കൂടുന്നത് ഫാറ്റി ലിവറിന്‍റെ ലക്ഷണമാകാം. വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലൂടെയാണ് കുടവയറും ശരീരഭാരവും കൂടുന്നത്. ഇത് കരളിന്റെ പ്രവർത്തനത്തിലെ തകരാറുകളുടെ സൂചനയാകാമെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു.3. വയറിന് വേദനയും അസ്വസ്ഥതയുംവയറിന്റെ മുകളിലായി വലതുഭാഗത്ത് വേദനയും വീക്കവും അനുഭവപ്പെടുന്നത് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമാകാം. കൊഴുപ്പ് അടിഞ്ഞുകൂടി കരൾ വീങ്ങുന്നത് മൂലമാണ് ഈ അസ്വസ്ഥത ഉണ്ടാകുന്നത്.Also Read- ഗോള്‍ഡണ്‍ ബ്ലഡ്: ലോകത്ത് 50 ല്‍ താ‍ഴെ ആളുകള്‍ക്ക് മാത്രമുള്ള ഏറ്റവും അപൂർവമായ രക്തഗ്രൂപ്പ്4. രക്തത്തിലെ പഞ്ചസാര കൂടുന്നത്ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ഉപാപചയ തകരാറുകളുടെ ലക്ഷണമാകാം. ഫാറ്റി ലിവർ ഉള്ളവരിൽ ഇൻസുലിൻ പ്രതിരോധം സാധാരണയായി കണ്ടുവരുന്നു.5. മൂത്രത്തിന്‍റെയും മലത്തിന്‍റെയും നിറംമാറ്റംകടുത്ത നിറത്തിലുള്ള മൂത്രം ചിലപ്പോഴെങ്കിലും ഫാറ്റി ലിവർ രോഗത്തിന്‍റെ ലക്ഷണമാകാം. അതിനൊപ്പം മലത്തിന്റെ നിറ മാറ്റങ്ങൾ കരളിന്റെ പ്രവർത്തനക്ഷമത കുറഞ്ഞതിൻ്റെ സൂചനയാകും. അമിത ബിലിറൂബിൻ (Bilirubin) കാരണം മൂത്രത്തിന് കടുത്ത നിറം വരാം, പിത്തരസം (Bile) ഇല്ലാത്തതിനാൽ മലത്തിന് നിറമാറ്റം ഉണ്ടാകും.(ശ്രദ്ധിക്കുക: ഈ വിവരങ്ങൾ പൊതുവായ അറിവിനുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കും ചികിത്സയ്ക്കുമായി എല്ലായ്പ്പോഴും ഒരു വിദഗ്ദ്ധ ഡോക്ടറെ സമീപിക്കുക.)The post ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം; ഫാറ്റി ലിവറിന്‍റെ 5 ലക്ഷണങ്ങൾ appeared first on Kairali News | Kairali News Live.