കാര്യവട്ടം ക്യാമ്പസിൽ റെയിൽവേ മാലിന്യം ഉപേക്ഷിച്ചു. ബോഗികളിലെയും പാൻട്രികളിലെയും മാലിന്യങ്ങളാണ് ക്യാമ്പസിൽ തള്ളിയത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന റോഡിൻ്റെ വശങ്ങളിലാണ് ഇത്തരത്തിൽ 25 ലധികം ലോഡ് മാലിന്യം നിക്ഷേപിച്ചത്.എസി കമ്പാർട്ട്മെൻ്റുകളിൽ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകളും റെയിൽ നീർ അടക്കമുള്ള കുടിവെള്ള കുപ്പികളും ഭക്ഷണത്തിൻ്റെ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമാണ് തള്ളിയത്.ALSO READ: തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫിൻ്റെ പ്രചാരണം തകൃതി; സ്ഥാനാർഥി നിർണയത്തിൽ തമ്മിൽ തല്ലി യുഡിഎഫും ബിജെപിയുംമാലിന്യമുള്ളതിനാല്‍ രൂക്ഷമായ ദുർഗന്ധം കാരണം നാട്ടുകാർ നഗരസഭയിൽ പരാതിപ്പെട്ടു. നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി മാലിന്യങ്ങൾ തരംതിരിച്ചു. റെയിൽവേക്കെതിരെ കേസെടുക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. കഴക്കൂട്ടം പൊലീസിലും പരാതി നൽകാനാണ് നഗരസഭയുടെ തീരുമാനം.Content Summary: Railway waste was dumped on the Kariavattom campus. Garbage from train coaches and pantries was discarded there. More than 25 truckloads of waste were deposited along the road leading to the Kerala Highway Research Institute. The waste included bedsheets used in AC compartments, bottles of Rail Neer drinking water, food leftovers, and plastic waste. Because of the foul odor, local residents lodged complaints with the municipal corporation. Health department officials from the corporation arrived and segregated the waste. The health department has stated that a case will be filed against the Railways. The corporation also plans to file a complaint with the Kazhakkoottam police.The post കാര്യവട്ടം ക്യാമ്പസിൽ റെയിൽവേ മാലിന്യം ഉപേക്ഷിച്ചു appeared first on Kairali News | Kairali News Live.