തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആദ്യ ലാപ്പ് പിന്നിടുമ്പോൾ എൽഡിഎഫ് ബഹുദൂരം മുന്നിൽ. മുഖ്യമന്ത്രിയും മുതിർന്ന എൽഡിഎഫ് നേതാക്കളും പ്രചാരണ രംഗത്ത് സജീവമായതോടെ പ്രവർത്തകരിൽ ആവേശം ഇരട്ടിയാണ്. അതേസമയം സ്ഥാനാർത്ഥിനിർണയം പോലും പൂർത്തിയാക്കാൻ സാധിക്കാതെ പ്രതിസന്ധിയിലാണ് യുഡിഎഫും എൻഡിഎയും.തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരണ രംഗത്ത് മറ്റ് മുന്നണികളെ അപേക്ഷിച്ച് എൽഡിഎഫ് ബഹുദൂരം മുന്നിൽ തന്നെയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രചരണ രംഗത്ത് ഇറങ്ങിയതോടെ എൽഡിഎഫ് പ്രവർത്തകരിൽ തെരഞ്ഞെടുപ്പ് ആവേശം ഇരട്ടിയാണ്. ആദ്യഘട്ടമായ ഗൃഹ സന്ദർശനത്തിൽ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വലിയ സ്വീകാര്യത ജനങ്ങൾക്കിടയിൽ ലഭിക്കുന്നുണ്ട്.ALSO READ: കോണ്‍ഗ്രസിനെതിരായ മോദിയുടെ പ്രസംഗം ‘ഉദാത്തം’ എന്നു പറഞ്ഞ ശശി തരൂറിനോട് കോൺഗ്രസുകാർക്ക് എന്താണ് പറയാനുള്ളത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപിഅതേസമയം യുഡിഎഫും എൻഡിഎയും സ്ഥാനാർഥി നിർണയത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ കുഴങ്ങുകയാണ്. സ്ഥാനാർത്ഥികളെ നിർണയിച്ച ഇടങ്ങളിൽ വിമത – സ്വതന്ത്ര സ്ഥാനാർത്ഥികൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്ത വാർഡുകളിൽ ആകട്ടെ സ്ഥാനാർത്ഥികളെ ലഭ്യമാകാത്ത സാഹചര്യവുമാണ്. ഈയാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പ്രചരണ രംഗത്ത് സജീവമാകാനുള്ള നിർദ്ദേശമാണ് യുഡിഎഫും ‘ നൽകിയിട്ടുള്ളത്. അതെ സമയം സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചരണ ‘ രംഗത്തും വലിയ തിരിച്ചടിയാണ് ഇരുമുന്നണികളും നേരിടുന്നത്.The post തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫിൻ്റെ പ്രചാരണം തകൃതി; സ്ഥാനാർഥി നിർണയത്തിൽ തമ്മിൽ തല്ലി യുഡിഎഫും ബിജെപിയും appeared first on Kairali News | Kairali News Live.