കോഴിക്കോട് കുന്ദമംഗലം പതിമംഗലത്ത് വാഹന അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ വഫ ഫാത്തിമ ആണ് മരിച്ചത്.രാവിലെ 9.30 തോടെയാണ് അപകടം നടന്നത്. പരീക്ഷ എഴുതാനായി കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫ ഫാത്തിമയുടെ സ്കൂട്ടർ എതിർദിശയിൽ വന്ന ടെമ്പോ മിനിവാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വഫ ഫാത്തിമ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ വഫാ ഫാത്തിമയെ പരിസരത്തുണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനിവാനിൻ്റെ അമിതവേഗതയും മറ്റ് ഒരു വാഹനത്തെ മറികടക്കാനുള്ള ശ്രമവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.ALSO READ: ചെറുതോണിയിൽ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; പ്ലേ സ്കൂൾ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യംഅതേസമയം ഇന്ന് രാവിലെ ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർത്ഥി തടിയമ്പാട് പറപ്പള്ളിൽ ഹെയ്സൽ ബെൻ ആണ് മരിച്ചത്. സഹപാഠി തടിയമ്പാട് കുപ്പശ്ശേരിൽ ഇനായ തെഹ്സിന് പരിക്കേറ്റു. സ്കൂൾമുറ്റത്ത് വച്ചാണ് അപകടം. ബസ്സിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥികൾ ക്ലാസ്സിലേയ്ക്ക് പോകുന്നതിനിടയിൽ ബസിനടിയിൽ പെടുകയായിരുന്നു.The post പരീക്ഷ എഴുതാൻ പോകവേ മരണം കവർന്നു; കുന്ദമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു appeared first on Kairali News | Kairali News Live.