ഫിഫ ലോകകപ്പ് ഫൈനൽസിനു യോഗ്യത നേടി കരീബിയൻ ദ്വീപുകളിൽപ്പെട്ട ചെറുരാജ്യമായ ക്യുറസാവോ. വെറും 1,56,000 പേരാണ് രാജ്യത്തിലെ ആകെ ജനസംഖ്യ. ലോകകപ്പിന് യോഗ്യത നേടുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ജനസംഖ്യയുള്ള രാജ്യമാണ് ക്യുറസാവോ. ഇതിനു മുൻപ് 2018ൽ യോഗ്യത നേടിയ ഐസ്ലാൻഡാണ് (3.5 ലക്ഷം ജനസംഖ്യ) ഏറ്റവും ചെറിയ രാജ്യമായിരുന്നത്.ഇതിൻ്റെ റെക്കോര്‍ഡാണ് ക്യുറസാവോ തിരുത്തിയത്. കോൺകകാഫ് യോഗ്യതാ റൗണ്ടിൽ ജമൈക്കയുമായി ഗോൾരഹിത സമനില നേടി ഗ്രൂപ്പ് ബി യിൽ ഒന്നാമതായാണ് ക്യുറസാവോ ചരിത്രം തിരുത്തിക്കുറിച്ചത്. ആറു മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ടീം സ്വന്തമാക്കിയത്. നെതർലൻഡ്സിൻ്റെ ഭരണതലത്തിലുള്ള ദ്വീപ് രാഷ്ട്രമായ ക്യുറസാവോയിലെ താരങ്ങൾ കൂടുതലും നെതർലൻഡ്സിൽ ജനിച്ചവരാണ്.ALSO READ: മൂന്ന് മത്സരത്തിനിടെ രണ്ടാമത്തെ ഇരട്ടസെഞ്ച്വറി; ഇന്ത്യൻ ക്രിക്കറ്റിൽ പുത്തൻ താരോദയമായി സ്മരൺപ്രശസ്ത ഡച്ച് പരിശീലകൻ ഡിക്ക് അഡ്വക്കാറ്റാണ് ടീം നായകൻ. അതേസമയം, കോൺകകാഫ് മേഖലയിൽ നിന്ന് പാനമ, ഹെയ്റ്റി രാജ്യങ്ങളും ലോകകപ്പിന് യോഗ്യത നേടി. 1974നുശേഷം ആദ്യമാണ് ഹെയ്റ്റി ലോകകപ്പിൽ പങ്കെടുക്കുന്നത്.The post ഫിഫ ലോകകപ്പിന് യോഗ്യത നേടി കുഞ്ഞൻ രാജ്യവും: ചരിത്രം തിരുത്തി ക്യുറസാവോ appeared first on Kairali News | Kairali News Live.