തന്റെ പേരിൽ വാട്ട്സാപ്പ് ആക്കൗണ്ട് തുടങ്ങി ആൾമാറാട്ടം നടത്തി ആളുകൾക്ക് സന്ദേശമയയ്ക്കുന്ന വ്യക്തിയെക്കുറിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റുമായി നടി ശ്രിയ ശരൺ. ഇൻസ്റ്റാഗ്രാമിൽ രോഷത്തോടെ പങ്കുവെച്ച പോസ്റ്റിൽ, വ്യാജ വാട്ട്സാപ്പ് നമ്പറിൻ്റെയും അക്കൗണ്ടിൻ്റെയും സ്ക്രീൻഷോട്ട് അവർ പങ്കുവെച്ചു. താൻ അല്ലെന്നും ഈ നമ്പറില്‍ നിന്നുള്ള മെസ്സേജുകളില്‍ വിശ്വസിക്കരുതെന്ന് അവര്‍ പറഞ്ഞു.“ഈ വിഡ്ഢി ആരായാലും ദയവായി മറ്റുള്ളവര്‍ക്ക് സന്ദേശം എഴുതുന്നതും നിങ്ങളുടെ സമയം പാ‍ഴാക്കുന്നതും നിർത്തൂ! നിർഭാഗ്യവശാൽ ഇത് വളരെ വിചിത്രമാണ്. മറ്റുള്ളവരുടെ സമയം പാ‍ഴാകുന്നതില്‍ എനിക്ക് വിഷമം തോന്നുന്നു. ഇത് ഞാനല്ല! എൻ്റെ നമ്പറല്ല!” നടി തൻ്റെ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. View this post on Instagram A post shared by Shriya Saran (@shriya_saran1109)ALSO READ: ‘പരകായ പ്രവേശം ഔന്നത്യം പ്രാപിക്കുന്ന മഹാനടൻ; മമ്മൂട്ടിയെ ഇളംതലമുറ പാഠപുസ്തകമാക്കണം’; ഗീവർഗീസ് കൂറിലോസ്“ഒരേയൊരു നല്ല കാര്യം, ഈ വ്യക്തി എന്നെ ആരാധിക്കുന്ന, എൻ്റെ ഒപ്പം പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് എത്തിച്ചേരുന്നു എന്നതാണ്. വളരെ വിചിത്രമാണിത്. നിങ്ങൾ എന്തിനാണ് ഇത് ചെയ്യാനായി സമയം പാഴാക്കുന്നത്?” എന്ന് അവർ കൂട്ടിച്ചേർത്തു.അതേസമയം, തേജ സജ്ജയുടെ മിറായി എന്ന ചിത്രത്തിലാണ് ശ്രിയ അവസാനമായി അഭിനയിച്ചത് . തമിഴിൽ നടൻ മെട്രോ ശിരീഷിൻ്റെ വരാനിരിക്കുന്ന ‘നോൺ വയലൻസ്’0 എന്ന ചിത്രത്തിലെ ‘ കനഗ ‘ എന്ന ഗാനരംഗത്തില്‍ നടി പ്രത്യക്ഷപ്പെടുന്നുണ്ട്. The post ‘നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ലേ?’: തൻ്റെ പേരുപയോഗിച്ച് ആൾമാറാട്ടം നടത്തിയ വ്യക്തിയോട് രൂക്ഷ ഭാഷയില് പ്രതികരിച്ച് നടി ശ്രിയ ശരൺ appeared first on Kairali News | Kairali News Live.