കാന്ത എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞ ദുൽഖർ സൽമാന്റെ വാക്കുകളാണ് ഇപ്പോൾ നെറ്റിസൺസിന്റെ ചർച്ചാ വിഷയം. ഒരു യൂട്യൂബ് ചാനലിന്റെ പരിപാടിയിൽ ആണുങ്ങൾ മറ്റുള്ളവരുടെ മുന്നിൽ വെച്ച് കരയാൻ പാടില്ല എന്ന് പറയുന്നതിൽ അഭിപ്രായം എന്താണ് എന്ന ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചാ വിഷയം.വ്യക്തിജീവിതത്തിൽ താൻ വളരെ വൈകാരികനായ വ്യക്തിയാണെന്നും ദുൽഖർ വെളിപ്പെടുത്തി. നിർമിച്ച ഒരു സിനിമ പരാജയപ്പെട്ടപ്പോൾ കരഞ്ഞിട്ടുണ്ടെന്നും, ലയൺ കിങ് കണ്ടിട്ട് ഞാനും വാപ്പിച്ചിയും ഒരുമിച്ച് കരഞ്ഞിട്ടുണ്ടെന്നും ദുൽഖർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.Also Read: ‘സിനിമയിൽ അഭിനയിക്കാൻ അഡ്ജസ്റ്റ്മെന്‍റ് വേണം’ ധനുഷിന്‍റെ മാനേജർക്കെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി മന്യഅരവിന്ദ്2019ൽ പുറത്തിറങ്ങിയ ജോൺ ഫാവ്രിയോ സംവിധാനം ചെയ്ത ചിത്രമാണ് ലയൺ കിങ്. സിനിമയില്ക മുഫാസ മരിക്കുന്ന രംഗമാണ് ഇരുവരെയും വൈകാരികമായി സ്വാധീനിച്ചതെന്നും നടൻ പറഞ്ഞു. ‘മുഫാസ മരിച്ചപ്പോൾ, എന്റെ കണ്ണു നിറഞ്ഞിരുന്നു, തിരിഞ്ഞ് നോക്കുമ്പോൾ വാപ്പിച്ചി കരയുകയായിരുന്നു’. ദുൽഖർ പറഞ്ഞു.വികാരങ്ങൾ മറയില്ലാതെ പ്രകടിപ്പിക്കുന്ന താരങ്ങളുടെ മനോഭാവത്തെ സോഷ്യൽ മീഡിയ പുക‍ഴ്ത്തുകയാണ്. തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാറായ ടി കെ മഹാദേവന്റെ കഥപറയുന്ന കാന്തയാണ് ഇപ്പോൾ തിയേറ്ററിൽ ഓടിക്കൊണ്ടരിക്കുന്ന ദുൽഖർ ചിത്രം. പ്രേക്ഷക – നിരൂപക പ്രശംസ ലഭിക്കുന്ന ചിത്രം നിറഞ്ഞ സദസ്സിൽ മികവോടെ മുന്നേറുകയാണ്.The post ‘ആ സിനിമ കണ്ടിട്ട് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ കണ്ടത് വാപ്പിച്ചിയും കരയുന്നു’: ദുൽഖർ സൽമാൻ appeared first on Kairali News | Kairali News Live.