ബിജെപിയിലെ ആത്മഹത്യകൾ: എന്താണ് മരണങ്ങൾക്ക് കാരണമെന്ന് രാജിവ് ചന്ദ്രശേഖർ വ്യക്തമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

ബിജെപിയിലെ ആത്മഹത്യകൾ കൂടി വരുന്ന സാഹചര്യത്തിൽ എന്താണ് ഈ മരണങ്ങൾക്ക് കാരണം എന്നത് രാജിവ് ചന്ദ്രശേഖരൻ വ്യക്തമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. മരണപ്പെട്ട രണ്ടുപേരുടെയും കുടുംബങ്ങൾ വല്ലാത്ത അവസ്ഥയിലാണ്. രണ്ട് കേസുകളിലും നിയമനടപടികൾ സ്വീകരിക്കും എന്നുള്ളതിൽ തർക്കമില്ല. ബിജെപിയുടേത് ഒപ്പമുണ്ടായിരുന്നവരെ കുറ്റപ്പെടുത്തുന്ന നിലപാട് ആണെന്നും അദ്ദേഹം പറ‍ഞ്ഞു.ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പിയുടെ ആത്മഹത്യയിൽ രാജീവ് ചന്ദ്രശേഖറിന് ഉൾപ്പെടെ കത്ത് നൽകിയെന്നാണ് കുടുംബം പറയുന്നത്. എന്നിട്ടും നേതൃത്വം ഇടപെട്ടില്ല. മാഫിയ സംഘത്തിന് വേണ്ടിയാണ് സാധാരണ പ്രവർത്തകരെ ബിജെപി ബലിയാടാക്കുന്നത്. കാര്യങ്ങൾ തുറന്നുപറയുന്ന ആർഎസ്എസ് – ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണ്.ALSO READ: മുഖ്യമന്ത്രിക്കെതിരായ കൊലവിളി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല, ട്വൻ്റി 20യുടെ കടുത്ത പ്രചാരകയായ ടീന ജോസ് തുറന്നുകാട്ടുന്നത് ആ പാർട്ടിയുടെ രാഷ്ട്രീയ ശൈലി: മന്ത്രി വി ശിവൻകുട്ടിഎസ് സുരേഷിനെതിരായ സഹകരണ വകുപ്പ് ഉത്തരവ് ബിജെപി നടത്തുന്ന തട്ടിപ്പിന്റെ ഒരു ഭാഗം മാത്രമാണെന്നും അതിനെക്കാളൊക്കെ എത്രയോ വലുതാണ് രണ്ട് ബിജെപി നേതാക്കളുടെ ആത്മഹത്യയെന്നും അദ്ദേഹം പറ‍ഞ്ഞു.The post ബിജെപിയിലെ ആത്മഹത്യകൾ: എന്താണ് മരണങ്ങൾക്ക് കാരണമെന്ന് രാജിവ് ചന്ദ്രശേഖർ വ്യക്തമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.