സീറ്റ് ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം തുടരുന്നു. ചിറയിൻകീഴിലെ സ്ഥാനാർഥിനിർണയത്തിലെ തർക്കങ്ങൾക്ക് പിന്നലെ രമണി പി നായർ രാജിവച്ചു. ചിറയിൻകീഴ് മണ്ഡലം കോർ കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനമാണ് രാജിവെച്ചത്. കെപിസിസി ജനറൽ സെക്രട്ടറിയാണ് രമണി പി നായർ. സ്ഥാനാർത്ഥിത്വത്തിൽ ഗ്രൂപ്പ് കളിക്കുന്നു എന്ന് രമണി പി നായർ പറഞ്ഞു.DCC ജനറൽ സെക്രട്ടറി എം.ജെ ആനന്ദും രാജിവച്ചു. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും ആനന്ദ് രാജിവച്ചു. എം വിൻസെന്റ് എംഎൽഎയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇദ്ദേഹം പങ്കപവെച്ചിരുന്നു. പാർട്ടിയെ നശിപ്പിക്കുന്നത് വിൻസെന്റ് ആണെന്ന് ആനന്ദ് പോസ്റ്റിൽ പറയുന്നു.ALSO READ: നിയമപരമായി ശരിയായ സ്ഥാനാർത്ഥികളെ നിർത്താൻ പോലും ശേഷിയില്ലാത്ത ഒരു പാർട്ടി എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നത്: മന്ത്രി വി ശിവൻകുട്ടിപോസ്റ്റിന്റെ പൂർണരൂപംഎല്ലാം എംഎൽഎ തീരുമാനിക്കും.. പാർട്ടിയെ നശിപ്പിക്കാൻ. ബാക്കി തുറന്ന് പറയുക തന്നെ ചെയ്യുംഅതേസമയം തൃത്താലയിൽ വി.ടി. ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾ ‘പടയൊരുക്കം’ ആരംഭിച്ചു. കോൺഗ്രസിന്റെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധങ്ങൾ ഉയർന്നുവന്നിരിക്കുന്നത്. തൃത്താലയിലെ കോൺഗ്രസ് ഘടകം പ്രവർത്തിക്കുന്നത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണെന്നാണ് നേതാക്കൾ ഉന്നയിക്കുന്നു. പണം, ഗ്രൂപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സീറ്റുകൾ അനുവദിച്ചു നൽകുന്നതെന്നും ആണ് വിമർശനം. നിയോജക മണ്ഡലം കമ്മിറ്റി കോർ കമ്മിറ്റി വിളിച്ചില്ല എന്ന പരാതിയും നേതാക്കൾക്കുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധം മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്.The post സ്ഥാനാർത്ഥിത്വത്തിൽ ഗ്രൂപ്പ് കളി; ചിറയിൻകീഴ് മണ്ഡലം കോർ കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം രാജിവച്ച് രമണി പി നായർ appeared first on Kairali News | Kairali News Live.